KeralaNews

കൊവിഡ്: തൃശൂരിൽ കടുത്ത നിയന്ത്രണങ്ങൾ

തൃശൂര്‍: ജില്ലയിൽ കാെവിഡ് രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ ജില്ലാകളക്ടറേറ്റ് ഉൾപ്പെടെയുള്ള സിവിൽസ്റ്റേഷൻകെട്ടിടത്തിലെ ഓഫീസുകളിൽ സന്ദർശകർക്കു കർശനമായ നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ ഓഫീസുകളിലും പകുതി ജീവനക്കാർ മാത്രം ഹാജരായാൽ മതി.ഇക്കാര്യം അതത് ഓഫീസ്മേധാവികൾ ക്രമീകരിക്കും. തിരിച്ചറിയൽകാർഡ് കാണിച്ചുമാത്രമേ അകത്തേയ്ക്കുള്ള പ്രവേശനം അനുവദിക്കൂ.

ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾക്കു മാത്രമായി പൊതുജനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തും.പൊതുജനങ്ങൾ ഓഫീസിൽ നേരിട്ടു വരാതെ ഇ-മെയിൽ ([email protected]), വാട്ട്സ്ആപ്പ് (നമ്പർ – 9400044644), ടെലിഫോൺ (0487-2360130) എന്നീ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്.

സിവിൽസ്റ്റേഷനിൽ വരുന്ന പൊതുജനങ്ങൾ തിരിച്ചറിയൽരേഖ ഹാജരാക്കേണ്ടതാണ്. എല്ലാവരുടേയും പേരും മറ്റു വിവരങ്ങളും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തും.

എല്ലാവർക്കുമായി തെർമൽസ്ക്രീനിങ് സംവിധാനം താഴത്തെ നിലയിലെ പ്രവേശനകവാടത്തിൽ ഏർപ്പെടുത്തും.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷയെ മുൻനിർത്തിയുള്ള ഈ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള ചുമതല റവന്യൂ, പൊലീസ്, ആരോഗ്യവകുപ്പ് ജീവനക്കാർക്കു നല്കിയിട്ടുണ്ട്.

സിവിൽസ്റ്റേഷനിൽ വരുന്ന സ്വകാര്യവാഹനങ്ങൾ പുറത്തേയ്ക്കുള്ള ഗേറ്റിനു സമീപമുള്ള പാർക്കിങ്സ്ഥലത്തു നിർത്തിയിടേണ്ടതാണെന്നും കളക്ടർ അറിയിച്ചു.

ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് ഇവർക്കാണ്:

05.06.2020 ന് ഖത്തറിൽ നിന്ന് വന്ന പൂക്കോട് സ്വദേശി( വയസ്സ്37, പുരുഷൻ),01.06 .2020 ന് ബഹ്റിനിൽ നിന്നു വന്ന(42 വയസ്സ്, പ്രതി),04.06.2020 ന് രാജസ്ഥാനിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി(48 വയസ്സ്, പുരുഷൻ),01.06.2020 ന് റിയാദിൽ നിന്ന് വന്ന ചേലക്കര സ്വദേശി(26 വയസ്സ്, പുരുഷൻ)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker