വാഷിങ്ടൻ: വലിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് മഹാമാരിക്കെതിരെ തങ്ങൾ മികച്ച പോരാട്ടമാണ് പ്രവർത്തിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാം തരംഗത്തിൽ പല രാജ്യങ്ങളിലും കൂടുതലായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ സമയത്ത് എന്താണിവിടെ നടക്കുന്നതെന്ന് മനസ്സിലാകും. ഇന്ത്യയേക്കാളും ചൈനയേക്കാളും കേസുകൾ കൂടുതലായിരുന്നു എന്നത് മറക്കരുത്. ചൈനയിൽ ഇപ്പോൾ രോഗം വീണ്ടും വരുന്നു. ഇന്ത്യയിലും ഭയങ്കര പ്രശ്നമാണ്. മറ്റു രാജ്യങ്ങളും പ്രശ്നത്തിലാണെന്നും ട്രംപ് പറയുകയുണ്ടായി.
60 ദശലക്ഷം പേർക്കു യുഎസിൽ കോവിഡ് പരിശോധന നടത്തി. ഒരു രാജ്യവും ഇതിന്റെ അടുത്തു പോലുമില്ലെന്നും ട്രംപ് വ്യക്തമാക്കി. യുഎസിൽ 4.7 ദശലക്ഷം പേരാണു രോഗബാധിതരായത്. 1.55 ലക്ഷത്തിലേറെ പേർ മരിച്ചു. അതേസമയം ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 18,55,745 ആയി. ഇന്നലെ മാത്രം 52,050 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.