അബുദാബി: കോവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ, ലോകത്തിന് മുന്നിൽ മാതൃകയായി യുഎഇ . രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നതായുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.90 ശതമാനം പേർ രോഗമുക്തി നേടിയതോടെ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ പേര്‍ രോഗമുക്തി നേടിയ രാജ്യങ്ങളിലൊന്നാണ് യുഎയെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഉവൈസ് പറഞ്ഞു. ആഗോളതലത്തിൽ 58 ശതമാനം ആണ് രോഗമുക്തരുടെ എണ്ണം.
അതേസമയം കഴിഞ്ഞ ദിവസം 189 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 227 പേര്‍ രോഗമുക്തി നേടി.. തുടർച്ചയായ നാലാം ദിവസവും കൊവിഡ് മരണമില്ലാത്തത് രാജ്യത്തിന് ഏറെ ആശ്വാസം നൽകുന്നു. അതിനിടെ യുഎഇയിലെ കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമാകാന്‍ മലയാളികളടക്കം നിരവധി പ്രവാസികള്‍ ഇതിനകം രംഗത്തെത്തി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News