24 C
Kottayam
Thursday, June 4, 2026

Nayanthara:എങ്ങനെ ഈ സിംഹാസനം നേടി എന്ന് പറയൂ,നയൻതാരയെ പുകഴ്ത്തിയ ജുവലിനോട് ചോദ്യം;സൈബറാക്രമണം

Must read

കൊച്ചി:തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താര റാണിയായ നയൻതാരയുടെ ഡോക്യുമെന്ററി നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. താരത്തിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ച് ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്. ആദ്യമായാണ് നയൻതാര തന്റെ ജീവിതത്തെക്കുറിച്ച് ഇത്രയും തുറന്ന് സംസാരിക്കുന്നത്. സ്വകാര്യ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് നയൻതാരയും അമ്മ ഓമന കുര്യനും സംസാരിച്ചു.

എന്റെ മകളെ ദൈവം കഴിഞ്ഞാൽ തനിക്കാണ് ഏറ്റവും കൂടുതൽ അറിയുന്നതെന്ന് ഓമന കുര്യൻ ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. ഇതിനോടകം നിരവധി പേർ ഡോക്യുമെന്ററിയെ പ്രശംസിച്ച് കൊണ്ട് അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. നടിയും അവതാരകയുമായ ജുവൽ മേരി പങ്കുവെച്ച പോസ്റ്റ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ഈ ഡോക്യുമെന്ററി ബിയോണ്ട് ദ ഫെയറി ടെയ്ൽ എന്ന് പറയുന്നതിന് കാരണമുണ്ട്. ചിലർ പരിഹസിക്കുന്നത് പോലെ ഇത് വെറും കല്യാണ ആൽബം അല്ല.

നയൻതാരയുടെ അവിശ്വസനീയ യാത്രയുടെ മനോഹരമായ ഡോക്യുമെന്റേഷനാണിത്. പ്രിവിലേജുള്ളവർ പാട്രിയാർക്കിയോ അതെന്താണെന്ന് ചോദിക്കുന്ന ലോകത്ത് അവൾ സ്വന്തം രാജ്യമുണ്ടാക്കി സിംഹാസനത്തിൽ ഇരുന്നു. എന്തൊരു സ്ത്രീയാണ്!, എന്തൊരു യാത്ര. എത്ര മനോഹരമായ പ്രണയ കഥ. ആർക്കും നയൻതാരയുടെ ലൈം ലൈറ്റ് തട്ടിയെടുക്കാനാകില്ലെന്നും ജുവൽ മേരി സോഷ്യൽ മീഡിയയിൽ കുറിച്ചു. അഭിപ്രായത്തെ അനുകൂലിച്ച് നിരവധി പേർ കമന്റ് ചെയ്തു.

അതേസമയം ചിലർ വിമർശനവും ഉന്നയിച്ചു. പാട്രിയാർക്കിയെ ഇന്ന് കുറ്റപ്പെടുത്തുന്നെങ്കിലും ഒരു കാലത്ത് പുരുഷമേധാവിത്ത സിനിമകളിൽ ​ഗ്ലാമറസ് വേഷങ്ങൾ ചെയ്തല്ലേ നയൻതാര ശ്രദ്ധിക്കപ്പെട്ടതെന്ന് ഇവർ ചോദിക്കുന്നു. ‘ഒരു കാര്യം പറയൂ. എങ്ങനെയാണിവർ പോപ്പുലർ ആയത്. 2000 ത്തിനും 2010 നും ഇടയ്ക്ക് സ്കിൻ ഷോയിലൂടെയല്ലേ ഇവർ പോപ്പുലർ ആയത്. ആ കാലഘട്ടത്തിൽ ലഭിച്ച മെയിൽ ​ഗെയിസും ശ്രദ്ധയുമല്ലേ ഇന്നത്തെ നിലയിലെത്തിയതിന് പ്രധാന കാരണം’

- Advertisement -

‘അതേ മെയിൽ ​ഗേസിനെ നിങ്ങൾ വിമർശിക്കുന്നു. ജെൻഡർ നോക്കി ഒരാളെ പിന്തുണയ്ക്കാതിരിക്കൂ’ എന്നാണ് ഒരാളുടെ കമന്റ്. വിവാഹ വീഡിയോ വിറ്റു. അണിയറ ദൃശ്യങ്ങൾ ഉപയോ​ഗിക്കാൻ പ്രൊഡ്യൂസർ പണം ആവശ്യപ്പെട്ടപ്പോൾ കരഞ്ഞു. സ്വന്തം സിനിമകളുടെ പ്രൊമോഷന് വരില്ല. തട്ടിപ്പറിച്ച സ്വർണത്തിൽ നിന്നും ഉണ്ടാക്കിയതല്ലെങ്കിൽ ആരും അവരുടെ സിംഹാസനത്തെ എതിർക്കില്ല എന്നാണ് മറ്റൊരാളുടെ കമന്റ്. ധനുഷുമായുള്ള വിവാദത്തിനിടെയാണ് നയൻതാരയ്ക്കെതിരെ സൈബർ ആക്രമണം കടുക്കുന്നത്.

- Advertisement -

ധനുഷിന്റെ ആരാധകർക്ക് നടിയോട് കടുത്ത നീരസമുണ്ട്. നടന്റെ ഇതുവരെയുള്ള പ്രതിച്ഛായയെ തകർക്കാൻ കെൽപ്പുള്ള കത്താണ് നയൻതാര പുറത്ത് വിട്ടത്. രൂക്ഷ വിമർശനം ധനുഷിനെതിരെ കത്തിലുണ്ട്. പൊതുവേദികളിൽ കാണുന്നത് പോലെയല്ല ധനുഷിന്റെ സ്വഭാവമെന്ന് നയൻതാര തുറന്നടിച്ചു. ധനുഷ് ഇതുവരെയും ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. നയൻതാരയുടെ 40ാം പിറന്നാൾ ദിനമാണിന്ന്. നിരവധി പേർ താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു. നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week