23 C
Kottayam
Saturday, December 7, 2024

Nayanthara:2 തെറ്റാണ് ഡയാന ചെയ്തത്! പുലർച്ചെ വിളിച്ചിട്ട് അഭിനയിക്കാൻ ഇഷ്ടമില്ലെന്ന് പറഞ്ഞു; സത്യൻ അന്തിക്കാട്

Must read

- Advertisement -

കൊച്ചി:തെന്നിന്ത്യയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ നാല്പതാം ജന്മദിനമാണിന്ന്. പിറന്നാളിനോട് അനുബന്ധിച്ച് നടിയുടെ ഡോക്യുമെന്ററിയും പുറത്തു വന്നിരുന്നു. നയന്‍താരയുടെ വിവാഹ വീഡിയോ എന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും ഡയാന മറിയം കുര്യനില്‍ നിന്നും നയന്‍താരയെന്ന നടിയുടെ ഇതുവരെയുള്ള ജീവിതത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഡോക്യുമെന്ററിയാണ് പുറത്തിറക്കിയിരിക്കുന്നത്.

നയന്‍താരയുടെ അമ്മയും സിനിമയിലെ സുഹൃത്തുക്കളുമായി നിരവധി ആളുകള്‍ നടിയെ കുറിച്ചുള്ള അഭിപ്രായങ്ങളുമായി എത്തിയിരുന്നു. കൂട്ടത്തില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിലാണ് നയന്‍താര ആദ്യമായി അഭിനയിക്കുന്നത്. സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞ് വിളിച്ചിട്ടും താല്പര്യമില്ലെന്നാണ് നടി ആദ്യം തന്നോട് പറഞ്ഞതെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

‘ചില കാര്യങ്ങള്‍ മനുഷ്യന്‍ തീരുമാനിക്കും, മറ്റ് ചിലത് ദൈവമോ മറ്റേതെങ്കിലും അദൃശ്യ ശക്തിയോ ആകും തീരുമാനിക്കുക. അങ്ങനെദൈവം തീരുമാനിച്ചതാണ് സിനിമയിലേക്കുള്ള നയന്‍താരയുടെ വരവ് എന്നാണ് എനിക്ക് തോന്നുന്നത്. പത്തിരുപത് വര്‍ഷത്തിനുശേഷം നമ്മള്‍ പുറകോട്ടു നോക്കുമ്പോള്‍ നയന്‍താരയുടേത് അതിശയകരമായ കടന്നു വരവായിരുന്നു. മനസ്സിനക്കരെ എന്ന സിനിമ ഷീലയുടെ ഒരു തിരിച്ചുവരവായി ഹൈലൈറ്റ് ചെയ്യപ്പെട്ട് നിര്‍മ്മിച്ച സിനിമയാണ്.

- Advertisement -

അതുകൊണ്ട് തന്നെ നായിക പുതുമുഖം മതിയെന്ന് തീരുമാനിച്ചിരുന്നു. അങ്ങനൊരു ദിവസം വനിതാ മാസിക കാണാനിടയായി. അതിലൊരു പരസ്യത്തില്‍ ശലഭസുന്ദരിയെ പോലെ ഭയങ്കര ആത്മവിശ്വാസം തോന്നുന്ന പെണ്‍കുട്ടിയെ കണ്ടു. അതിനു മുന്‍പ് അവരെ കണ്ടിട്ടുമില്ല. ഞാന്‍ ആ മാസികയുടെ എഡിറ്ററെ വിളിച്ചു. തിരുവല്ലയില്‍ ഉള്ള കുട്ടിയാണെന്ന് പറഞ്ഞ അദ്ദേഹം ആ കുട്ടിയുടെ വിവരങ്ങളും തന്നു.

അങ്ങനെ ഞാന്‍ ആദ്യമായി നയന്‍താരയെ വിളിക്കുന്നു. ഡയാന എന്നായിരുന്നു അവളുടെ പേര്. ശരിക്കും അ് ഡയാന ഷോക്കായി പോയിക്കാണും. കാരണം ഞാന്‍ സത്യന്‍ അന്തിക്കാടാണ് സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സാറിനെ അങ്ങോട്ടേക്ക് തിരിച്ചു വിളിക്കട്ടെ എന്ന് പറഞ്ഞ് ഡയാന ആ ഫോണ്‍ കട്ട് ചെയ്തു.

പിന്നീട് പുലര്‍ച്ചെ മൂന്നുമണിക്ക് എനിക്കൊരു കോള്‍ വരുന്നു. ആ സമയത്ത് ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. സിനിമയുടെ കാര്യങ്ങള്‍ പറഞ്ഞശേഷം നാളെ നേരിട്ട് വരാന്‍ ഞാന്‍ അവരോട് പറഞ്ഞു. ‘സോറി സര്‍, എനിക്ക് അഭിനയിക്കുന്നതില്‍ താല്പര്യമില്ലെന്നും എന്റെ കുറച്ച് കസിന്‍സ് അഭിനയിക്കണ്ടെന്ന് പറഞ്ഞതായിട്ടും’ ഡയാന എന്നോട് പറഞ്ഞു.

ഇതിനു മറുപടിയായി ഞാന്‍ പറഞ്ഞത്, ഡയാന ഇപ്പോള്‍ ചെയ്തത് രണ്ടു തെറ്റാണ്. ഒന്ന് എന്നെ മൂന്നുമണിക്ക് വിളിച്ചുണര്‍ത്തി, രണ്ടാമത് സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞു. അഭിനയിക്കുന്നത് ഇഷ്ടമാണോന്ന് ചോദിച്ചപ്പോള്‍ ഇഷ്ടമാണെന്ന് അവര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ വന്നു നോക്ക് രണ്ടുദിവസം ഷൂട്ടിംഗ് ഒക്കെ എങ്ങനെയാണെന്ന് കാണാമെന്ന് ഞാന്‍ പറഞ്ഞു.

അങ്ങനെ ഡയാന ലൊക്കേഷനില്‍ എത്തിയെങ്കിലും കുറച്ചു ദിവസം അവരെ അഭിനയിപ്പിച്ചില്ല. ഷീലയും ജയറാമുമൊക്കെ അഭിനയിക്കുമ്പോള്‍ ഒപ്പം നിന്ന് കാണും. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ‘ഞാന്‍ എപ്പോഴാണ് അഭിനയിച്ചു തുടങ്ങേണ്ടതെന്ന് ഡയാന ഇങ്ങോട്ട് ചോദിച്ചു. അങ്ങനെയാണ് അവര്‍ ആദ്യമായി അഭിനയിച്ചതെന്നാണ് നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചന്ദ്രനില്‍ വീണ്ടും മനുഷ്യന്‍ ഇറങ്ങുന്നതിന് ഇനിയും കാത്തിരിക്കണം; ആർട്ടെമിസ് ദൗത്യങ്ങള്‍ വൈകുമെന്ന് നാസ

കാലിഫോര്‍ണിയ: അപ്പോളോ യുഗത്തിന് ശേഷമുള്ള ആദ്യ ചാന്ദ്ര ക്രൂ ദൗത്യമായ ആർട്ടെമിസ് 2 വൈകിപ്പിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാല് പര്യവേഷകരെ ചന്ദ്രനില്‍ ചുറ്റിക്കറക്കാനും ശേഷം ഭൂമിയില്‍ തിരിച്ചിറക്കാനും ലക്ഷ്യമിട്ടുള്ള ആർട്ടെമിസ്...

വീണ്ടും വൈഭവ് വെടിക്കെട്ട്,അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഷാര്‍ജ: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍. ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 21.4 ഓവറില്‍...

‘1 കിലോയുടെ സ്വർണ ബിസ്കറ്റ്, വെള്ളി തോക്ക്, കൈവിലങ്ങ്, 23 കോടി’ ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി

ജയ്പൂർ: രാജസ്ഥാനിലെ  ചിത്തോർഗഡിലുള്ള സാൻവാലിയ സേത്ത് ക്ഷേത്രത്തിൽ രണ്ട് മാസം കൊണ്ട് കിട്ടിയ കാണിക്കയും സംഭവാനയും കണ്ട് അമ്പരന്ന് ക്ഷേത്രഭാരവാഹികൾ.  ഒരു കിലോ വരുന്ന സ്വർണ്ണക്കട്ടി, 23 കോടി രൂപയുമടക്കം റെക്കോർഡ് സംഭവാനയാണ്...

‘ഊഹിച്ച് കൂട്ടുന്നത് നിങ്ങള്‍ക്ക് ബാധ്യത ആയേക്കാം’ മോഹന്‍ലാല്‍ ആരാധകര്‍ക്ക് തരുണ്‍ മൂര്‍ത്തിയുടെ മുന്നറിയിപ്പ്‌

മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആര്‍ സുനില്‍ ആണ്. 15...

ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; കാഞ്ഞിരപ്പള്ളിയില്‍ യുവാവ് മരിച്ചു

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ലിബിൻ തോമസ് (22) ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന പട്ടിമറ്റം സ്വദേശി ഷാനോയ്ക്ക് (21) ഗുരുതര പരിക്കേറ്റു. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം...

Popular this week