Featuredhome bannerKeralaNews
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ നൽകുന്ന 4 ലക്ഷം രൂപയുടെ ധന സഹായം, സന്ദേശത്തിൻ്റെ വാസ്തവമിങ്ങനെ
കൊച്ചി:പ്രിയരേ , കോവിഡ് ബാധിച്ചു കുടുംബനാഥൻ മരണമടഞ്ഞവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ നൽകുന്ന 4 ലക്ഷം രൂപയുടെ ധന സഹായം ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം ആണ് ചുവടെ .
നിയമ പ്രകാരമുള്ള അർഹതപ്പെട്ട അനന്തരാവകാശിക്ക് അപേക്ഷ സമർപ്പിക്കാം .
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ തലങ്ങും വിലങ്ങും പായുന്ന സന്ദേശവും അപേക്ഷ ഫോമുമാണ്. ഇതു രണ്ടും വ്യാജമാണെന്നാണ് കേരള പോലീസ് ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചിരിയ്ക്കുന്നത്.ഇവ വ്യാജ പ്രചാരണമാണെന്ന് കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗവും സ്ഥിരീകരിച്ചതായി കേരള പോലീസ് അറിയിച്ചു.
https://www.instagram.com/p/CPxOLq5BWxJ/?utm_medium=copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News