ലോകത്ത് കൊവിഡ് മരണം 2.39 ലക്ഷം കടന്നു; കൂടുതല്‍ മരണം അമേരിക്കയില്‍
ന്യൂഡല്‍ഹി: നിയന്ത്രണങ്ങള്‍ തുടരുമ്പോഴും ലോകവ്യാപകമായി കൊവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നു. 2,39,443 പേരാണ് ഇതിനോടകം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകെ 33,98,458 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച 10,80,101 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
അമേരിക്കയിലാണ് കൂടുല്‍ കൊവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 11,31,015 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 65,748 പേരാണ് ഇവിടെ കൊവിഡ് മൂലം മരിച്ചത്. 161,563 പേര്‍ രോഗമുക്തി നേടി. 903,704 പേര്‍ ഇപ്പോഴും അമേരിക്കയില്‍ ചികിത്സയിലാണ്.
അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് കൂടുതല്‍ ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 24,069 പേരാണ് ഇവിടെ മാത്രം മരിച്ചത്. 3,15,222 പേര്‍ക്ക് ന്യൂയോര്‍ക്കില്‍ കൊവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്‌സി (7,538), മിഷിഗന്‍ (3,866), മാസച്യുസെറ്റ്‌സ് (3,716), ഇല്ലിനോയി (2,457), കണക്ടിക്കട്ട് (2,339), പെന്‍സില്‍വാനിയ (2,651), കലിഫോര്‍ണിയ (2,111) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.
അമേരിക്ക കഴിഞ്ഞാല്‍ കൂടുതല്‍ ആളുകള്‍ കൊവിഡ് ബാധിച്ചു മരിച്ചിരിക്കുന്നത് ഇറ്റലിയിലാണ്. 28,236 പേരാണ് ഇവിടെ മരിച്ചത്. 2,07,428 പേര്‍ക്കു ഇവിടെ രോഗം സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ 24,594 പേരും കൊവിഡ് ബാധിച്ചു മരണത്തിനു കീഴടങ്ങി. ഈ രണ്ടു രാജ്യങ്ങളിലായി പുതുതായി രോഗബാധയുണ്ടാകുന്നവരുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ട്.
ബ്രിട്ടണില്‍ 27,510 പേരാണു കൊവിഡിന് ഇരയായത്. ഇതോടെ യൂറോപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന മരണസംഖ്യയുള്ള രാജ്യമായി ബ്രിട്ടന്‍. സ്‌പെയിനില്‍ 24,824 പേരും ജര്‍മനിയില്‍ 6,736 പേരും കൊവിഡ് ബാധിച്ചു മരിച്ചു. ബെല്‍ജിയം (7,703), ഇറാന്‍ (6,091), ബ്രസീല്‍ (6,410), നെതര്‍ലന്‍ഡ് (4,893), കാനഡ (3,391), തുര്‍ക്കി (3,258) എന്നീ രാജ്യങ്ങളിലും മരണസംഖ്യ ഉയരുകയാണ്.