ലോക്ക് ഡൗണിനിടെ കുളിക്കുന്ന വീഡിയോ പങ്കു വെച്ച് നടി; വിമർശന പെരുമഴ തീർത്ത് ആരാധകർ , വീഡിയോ കണ്ടത് 6 കോടിയിലധികം ആളുകൾ

കോവിഡ് ലോക്ക് ഡൗണിനിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയുടെ പേരില്‍ നടിക്ക് നേരെ വന്‍ വിമര്‍ശനം, സോഷ്യല്‍ മീഡിയയിലെ തിളങ്ങുന്ന താരമായ ഉര്‍വ്വശി റൗട്ടേലയ്ക്ക് നേരെയാണ് വിമര്‍ശനം ഉയര്‍ന്നത്, 2015 ല്‍ മിസ് ദിവ പട്ടം നേടിയ ഉര്‍വ്വശി അതേ വര്‍ഷം മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുത്തിരുന്നു,, സിനിമയിലും മോഡലിംഗിലും താരം സജീവമാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു ഗാനരംഗത്തിലെ കുളിക്കുന്ന സീന്‍ താരം ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവച്ചത്. കൊവിഡ് ഭീതിയില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണില്‍ കഴിയുന്ന സാഹചര്യത്തില്‍ ഇത്തരം വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെ ഒട്ടനവധിപേര്‍ നടിയെ വിമര്‍ശിച്ച്‌ രം​ഗത്തെത്തി.

നടിക്ക് നേരെ വിമര്‍ശനങ്ങളുണ്ടായെങ്കിലും ലോക്ക് ഡൗണ്‍ കാലത്ത് വീഡിയോ ഹിറ്റായി 6 കോടിയിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഉര്‍വ്വശി തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയും അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News