24 മണിക്കൂറിനിടെ 2,600 മരണം; കൊവിഡ് മരണനിരക്കില്‍ ലോകരാജ്യളെ പോലും ഞെട്ടിച്ച് അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: കൊവിഡ് മരണനിരക്കില്‍ ലോകരാജ്യങ്ങളെ പോലും ഞെട്ടിച്ച് അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,600ലേറപ്പേര്‍ക്കാണ് കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വിവരമാണിത്.
രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 28,529 ആയി. 6,44,089 പേര്‍ക്കാണ് അമേരിക്കയിലാകെ വൈറസ് ബാധിച്ചിട്ടുള്ളത്. ന്യൂയോര്‍ക്കില്‍ 2,14,648 പേര്‍ക്കും ന്യൂജഴ്‌സിയില്‍ 71,030 പേര്‍ക്കുമാണ് വൈറസ് ബാധിച്ചിട്ടുള്ളത്. മറ്റേത് രാജ്യത്തേക്കാളും മൂന്നിരട്ടിയാണ് അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണമെന്നാണ് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍.
ലോകരാജ്യങ്ങളുടെ പട്ടികയില്‍ 1,80,659 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുള്ള സ്‌പെയിനാണ് രണ്ടാമത്. 1,65,155 പേര്‍ക്കും ഫ്രാന്‍സില്‍ 1,47,863 പേര്‍ക്കും ജര്‍മനിയില്‍ 1,34,753 പേര്‍ക്കുമാണ് കോവിഡ് ബാധയുള്ളത്. 12,370 പേര്‍ക്ക് രോഗബാധയുള്ള ഇന്ത്യ ഈ പട്ടികയില്‍ 20ാം സ്ഥാനത്താണ്.