ഒമാനിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 68, 000 കടന്നു. ഇന്ന് 1,739 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെ സുൽത്താനേറ്റിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 68,400 ആയി.
ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 1,514 പേരും ഒമാൻ പൗരൻമ്മാരാണ്. 225 പ്രവാസികൾക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ 1,146 പേർക്ക് കൂടി കോവിഡ് ഭേദമായതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 45,150 ആയി.
വൈറസ് ബാധിതരായി 8 പേർ കൂടി ഇന്ന് മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 326 ആയിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,957 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. സുൽത്താനേറ്റിൽ ഇതുവരെ 2,74,745 പേർക്കാണ് കോവിഡ് ടെസ്റ്റുകൾ നടത്തിയിട്ടുള്ളത്.
പുതിയതായി 75 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ്യത്ത് നിലവിൽ 574 പേരെയാണ് കോവിഡ് ബാധിതരായി ഹോസ്പിറ്റലൈസ് ചെയ്തിരിക്കുന്നത്. ഇതിൽ 170 പേർ ഐ.സി.യു വിലാണ്.