വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം നേടി ‘ഉയരെ’; അഭിമാന നിമിഷം പങ്കുവെച്ച് സംവിധായകന്‍
‘ഉയരെ’ ചിത്രത്തിന് വീണ്ടും അന്താരാഷട്ര പുരസ്കാരം. ജര്‍മ്മനിയില്‍ നിന്നും അംഗീകാരം ലഭിച്ചതായി സംവിധായകന്‍ മനു അശോക് അറിയിച്ചു.പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ഒരു പോലെ നേടിയ ചിത്രമാണ് പാര്‍വതി നായികയായ ഉയരെ.
ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സ്റ്റുഡ്ഗാര്‍ട്, ജര്‍മ്മനിയിലാണ് ഉയരെ ആദരിക്കപ്പെട്ടത്. ഓഡിയന്‍സ് പോള്‍ അവാര്‍ഡാണ് മനു അശോകിന് ലഭിച്ചിരിക്കുന്നത്. മുഖം വികൃതമാക്കിയ ആസിഡ് ആക്രമണത്തെ അതിജീവിച്ച വനിതാ പൈലറ്റ് പല്ലവി രവീന്ദ്രന്റെ ജീവിതാണ് ചിത്രം പറയുന്നത്.
ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ദിഖ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം 2019-ലാണ് റിലീസ് ചെയ്തത്. മനു അശോകിന്റെ ആദ്യ സംവിധാന സംരംഭമാണ് ഉയരെ. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
ബോബി-സഞ്ജയ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദര്‍ ആണ്. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.