28.4 C
Kottayam
Saturday, June 6, 2026

ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപനം: ഇറച്ചി,മുട്ട വില്‍പ്പന നിരോധിച്ചു

Must read

ആലപ്പുഴ: പക്ഷിപ്പനി വ്യാപനത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ 39 തദ്ദേശ സ്ഥാപന പരിധികളില്‍ ഇറച്ചി, മുട്ട എന്നിവയുടെ വില്‍പ്പന നിരോധിച്ചു. കോഴി, താറാവ്, കാട തുടങ്ങിയ വളര്‍ത്തുപക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയുടെ ഉപയോഗവും വില്‍പ്പനയുമാണ് നിരോധിച്ചത്. കഴിഞ്ഞ ദിവസം മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ കൂടി രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ഈ മാസം 25 വരെയാണ് നിരോധനം.

തലവടി(വാര്‍ഡ്-13), തഴക്കര(വാര്‍ഡ് 11), ചമ്പക്കുളം(വാര്‍ഡ് 03) എന്നിവിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രഭവ കേന്ദ്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശത്താണ് താറാവ്, കോഴി, കാട, മറ്റു വളര്‍ത്തു പക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയവയുടെ ഉപയോഗവും വിപണനവും കടത്തും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.

ഇതുപ്രകാരം കൈനകരി, നെടുമുടി, ചമ്പക്കുളം, അമ്പലപ്പുഴ തെക്ക്, തകഴി, വീയപുരം, തലവടി, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം, അമ്പലപ്പുഴ വടക്ക്, നീലംപേരൂര്‍, പുന്നപ്ര തെക്ക്, കുമാരപുരം, ചെന്നിത്തല, കരുവാറ്റ, പള്ളിപ്പാട്, എടത്വ, പുളിങ്കുന്ന്, തഴക്കര, വെണ്‍മണി, നൂറനാട്, ചുനക്കര, മാവേലിക്കര തെക്കേക്കര, മുളക്കുഴ, ആല, ചെറിയനാട്,

പുലിയൂർ, ഭരണിക്കാവ്, താമരക്കുളം, വള്ളികുന്നം, പാലമേൽ, മാവേലിക്കര നഗരസഭ, മാന്നാർ, ബുധനൂർ, ഹരിപ്പാട് നഗരസഭ, തിരുവൻവണ്ടൂർ, പാണ്ടനാട് പ്രദേശങ്ങളില്‍ ഇവയുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week