ഇമ്മാതിരി തരവഴിത്തരം പറഞ്ഞാൽ നല്ല തെറി ഇനിയും കേൾക്കും; സൈബർ ബുള്ളിങ് ആണേൽ കണക്കായി; അഹാനയ്ക്ക് മറുപടിയുമായി രശ്മി നായർ!
സാമൂഹിക മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തുന്നവർക്ക് പ്രണയ ലേഖനവുമായി നടി അഹാന കൃഷ്ണകുമാർ കഴിഞ്ഞ ദിവസമായിരുന്നു എത്തിയത്. തിരുവനന്തപുരത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെയും സ്വർണവേട്ടയെയും ബന്ധപ്പെടുത്തി അഹാന പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.പലരും ഇതിന് പിന്നാലെ അഹാനയെയും കുടുംബത്തേയും സാമൂഹിക മാധ്യമങ്ങളിലൂടെ കടന്നാക്രമിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് യൂട്യൂബ് ചാനലിലൂടെ ഒരു രസകരമായ വീഡിയോ പങ്കുവച്ചത്
എ ലൗവ് ലെറ്റർ ടു സൈബർ ബുള്ളീസ്” എന്ന പേരിലാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇപ്പോളിതാ ‘അഹാനയുടെ വീഡിയോ സിനിമാതാരങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ അടക്കമുള്ള യുവാതാരങ്ങള്‍ അഹാനയുടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇതാ അഹാനയ്ക്ക് മറുപടിയുമായി മോഡലും ആക്ടിവിസ്റ്റുമായ രശ്മി നായർ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രശ്മി ഇക്കാര്യത്തിൽ തൻ്റെ വിമർശനം രേഖപ്പെടുത്തിയിരിക്കുന്നത്. അഹാനയുടെ വിവാദമായ ഇൻസ്റ്റാ സ്റ്റോറിയും അഹാനയുടെ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് രശ്മിയുടെ കുറിപ്പ്.
‘നാട് ഒരു മഹാമാരിയെ നേരിടുമ്പോൾ കുടുംബത്തിലെ സംഘി സ്വാധീനം കൊണ്ട് പബ്ലിക്’ സ്പെയിസിൽ വന്നു ഇമ്മാതിരി തരവഴിത്തരം പറഞ്ഞാൽ നല്ല തെറി ഇനിയും കേൾക്കും . അത്’സൈബർ ബുള്ളിങ് ആണേൽ കണക്കായിപ്പോയി’ എന്നാണ് രശ്മി നായർ സോഷ്യൽ മീഡിയയിൽ കുറിച്ചത്