HealthKeralaNews

എറണാകുളം ജില്ലയിൽ ഇന്ന് 1201 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

എറണാകുളം:ജില്ലയിൽ ഇന്ന് 1201 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 22

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ- 1013

• ഉറവിടമറിയാത്തവർ -140

• ആരോഗ്യ പ്രവർത്തകർ-20

• ഐ .എൻ .എച്ച് .എസ്‌ – 6

• ഇന്ന് 385 പേർ രോഗ മുക്തി നേടി. ഇതിൽ 379 പേർ എറണാകുളം ജില്ലക്കാരും 6 പേർ മറ്റ് ജില്ലക്കാരുമാണ്

• ഇന്ന് 1690 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1448 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28404 ആണ്. ഇതിൽ 26715 പേർ വീടുകളിലും 144 പേർ കോവിഡ് കെയർ സെന്ററുകളിലും 1545 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 310 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 271 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11052 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് -214
• പി വി എസ് – 37
• സഞ്ജീവനി – 93
• സ്വകാര്യ ആശുപത്രികൾ – 965
• എഫ് എൽ റ്റി സികൾ – 1526
• വീടുകൾ – 8217

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12267 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 2202 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1356 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 4439 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker