KeralaNews

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

പത്തനംതിട്ട: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. പത്തനംതിട്ട തച്ചനാലില്‍ തോമസ് ടി.തോമസ് (ഷിബു 53) ആണ് ദുബായില്‍ മരിച്ചത്. ഇയാളുടെ മൃതദേഹം ദുബായില്‍ തന്നെ സംസ്‌കരിച്ചു. ഭാര്യ: ബീന. മക്കള്‍: ഷിബില്‍, ഷിബിന്‍, സ്‌നേഹ.

വടകര ലോകനാര്‍കാവില്‍ സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയന്‍ പത്മനാഭന്‍ (48) കുവൈത്തില്‍ മരിച്ചു. മിഷ്റഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കുവൈത്തില്‍ സലൂണ്‍ നടത്തിപ്പുകാരനായ അജയന്‍ ബാലുശേരിയിലാണ് താമസം. ഭാര്യ: സന്ധ്യ. രണ്ട് മക്കള്‍. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 147 ആയി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker