24.1 C
Kottayam
Friday, June 5, 2026

രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുത്തനെ ഉയരുന്നു, രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും റെക്കോര്‍ഡ്

Must read

ഡൽഹി:രാജ്യത്ത് ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും റെക്കോര്‍ഡ് വര്‍ധന. തുടര്‍ച്ചയായ രണ്ടാം ദിനവും ഏഴായിരത്തില്‍ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 7964 പോസിറ്റീവ് കേസുകളും 265 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകള്‍ 173763 ആയി. ഇതുവരെ 4971 പേര്‍ മരിച്ചു. അതേസമയം, 24 മണിക്കൂറിനിടെ 11,264 പേര്‍ രോഗമുക്തരായി. രോഗം ഭേദമായവരുടെ ആകെ എണ്ണം 80000 കടന്നു. തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ 21000വും ഗുജറാത്തില്‍ മരണം ആയിരവും കടന്നു.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തുര്‍ക്കിയെ മറികടന്നതിന് പിന്നാലെയാണ് രാജ്യത്ത് 8000ന് അടുപ്പിച്ച് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 4.4 ശതമാനമാണ് പുതിയ കേസുകളുടെ ശരാശരി വളര്‍ച്ചാനിരക്ക്. ആഗോളനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ മരണനിരക്ക് കുറവാണെങ്കിലും ക്രമമായി ഉയരുന്നത് ആശങ്കയായി. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ മരണനിരക്ക് ദേശീയ നിരക്കിനേക്കാള്‍ ഉയരെയാണ്.

അതേസമയം, രാജ്യത്ത് 82369 പേര്‍ രോഗമുക്തരായി. രോഗം ഭേദമാകുന്നവരുടെ നിരക്ക് 47.40 ശതമാനമായി ഉയര്‍ന്നു. തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 938 പോസിറ്റീവ് കേസുകളും ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ മാത്രം 616 പുതിയ കേസുകള്‍. സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകള്‍ 21,184ഉം മരണം 160ഉം ആയി.

ഗുജറാത്തില്‍ മരണം ആയിരം കടന്നു. ഇതുവരെ 1007 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 412 പുതിയ കേസുകളും 27 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 16,356 ആയി. അതേസമയം, 9230 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.ഡല്‍ഹിയില്‍ 1163 പേര്‍ കൂടി രോഗികളായതോടെ ആകെ പോസിറ്റീവ് കേസുകള്‍ 18549 ആയി. ഇതുവരെ 416 പേര്‍ മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week