തൃശൂരില്‍ വിഷം ഉള്ളില്‍ ചെന്ന് ദമ്പതികള്‍ മരിച്ച നിലയില്‍

തൃശൂര്‍: മാള പൂപ്പത്തിയില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ ദമ്പതികളെ കണ്ടെത്തി. മാരിക്കല്‍ കരിപ്പാത്ര സുബ്രഹ്മണ്യന്‍ (74), ഭാര്യ പ്രഭാവതി (64) എന്നിവരാണ് മരിച്ചത്. രാവിലെ മുറിയുടെ വാതില്‍ തുറക്കാതായതോടെ വീട്ടുകാര്‍ സമീപവാസികളുടെ സഹായത്തോടെ വാതില്‍ കുത്തിത്തുറക്കുകയായിരുന്നു. ഇരുവരും വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍തന്നെ രണ്ടുപേരെയും ചാലാക്കല്‍ ശ്രീനാരായണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു . മാള പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News