എച്ച്.ഐ.വി ബാധിതയായ 22കാരിയെ ട്രെയില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു; വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി
പാറ്റ്ന: എച്ച്.ഐ.വി ബാധിതയും വിധവയുമായ 22കാരിയെ ട്രെയിനില്‍ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് പാറ്റ്ന-ബാബുഅ ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് സംഭവം. രാത്രി 12 മണി ആയതോടെ ട്രെയിന്‍ അവസാന സ്റ്റോപ്പില്‍ എത്തിയപ്പോള്‍ രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഒരാള്‍ യുവതിയെ ആക്രമിക്കുമ്പോള്‍ മറ്റൊരള്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.
ട്രെയിനിലെ ഒരു ബോഗിയില്‍ ജനലും വാതിലും അടഞ്ഞു കിടക്കുന്നത് കണ്ട് റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് യുവതി പീഡനത്തിനിരയാകുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. പ്രതികളില്‍ ഒരാള്‍ പോലീസിനെ കണ്ടതോടെ ട്രെയിനില്‍ നിന്നു ഇറങ്ങി ഓടി. എന്നാല്‍ രണ്ട് പ്രതികളെയും പോലീസ് പിടികൂടി. കെയ്മൂര്‍ ജില്ലയിലെ കുദ്ര മാര്‍ക്കറ്റിലെ ചൈതി മുഹല്ല നിവാസികളായ ബിരേന്ദ്ര പ്രകാശ് സിംഗ് (30), ദീപക് സിംഗ് (30) എന്നിവരാണ് പിടിയിലായത്.
എച്ച്.ഐ.വി ബാധിതയായ യുവതി ഗയയിലെ റെട്രോവൈറല്‍ തെറാപ്പി സെന്ററില്‍ നിന്നു മരുന്ന് വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ട്രെയിന്‍ കുദ്രയില്‍ എത്തിയപ്പോള്‍ യുവതിയും പ്രതികളും കമ്പാര്‍ട്ട്മെന്റില്‍ തനിച്ചായി. ഈ സമയമാണ് പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്തത്.