EntertainmentHealthNews
തീയറ്റര്‍ തുറന്നാല്‍ ആദ്യം എത്തുക ‘കൊറോണ വൈറസ്’; രാം ഗോപാല്‍ വര്‍മ്മ
രാജ്യത്തെ തീയറ്ററുകള്‍ അണ്‍ലോക്ക് 5ന്റെ ഭാഗമായി തുറന്നാല്‍ ആദ്യം പ്രദര്‍ശനത്തിന് എത്തുക തന്റെ സിനിമ ‘കൊറോണ വൈറസ്’ ആയിരിക്കുമെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സംവിധായകന്‍ തന്നെയാണ് വിവരം അറിയിച്ചത്. കഴിഞ്ഞ മെയ് മാസത്തില്‍ കൊവിഡിനെപ്പറ്റി താന്‍ സിനിമ ചെയ്യുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലറും പുറത്തുവിട്ടു. ഇതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.
‘ഒടുവില്‍ ഒക്ടോബര്‍ 15ന് തീയറ്ററുകള്‍ തുറക്കുകയാണ്. ലോക്ക്ഡൗണിനു ശേഷം റിലീസാവുന്ന ആദ്യ സിനിമ കൊറോണവൈറസ് ആയിരിക്കുമെന്ന് സന്തോഷപൂര്‍വം അറിയിക്കുന്നു.’- ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് രാം ഗോപാല്‍ വര്‍മ്മ കുറിച്ചു. ത്രില്ലര്‍ മോഡിലുള്ള സിനിമയാണ് കൊറോണ വൈറസ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News