28.9 C
Kottayam
Tuesday, May 7, 2024

കൊറോണ വൈറസിനെ നേരിടാന്‍ കൊറോണ ഷൂ!

Must read

തണുപ്പുകാലമെത്തുന്നതോടെ കൊറോണ വൈറസിന്റെ രണ്ടാംഘട്ട വ്യാപനത്തെ മുന്നില്‍ കണ്ടുകൊണ്ട് പ്രതിരോധിക്കാന്‍ മാര്‍ഗങ്ങള്‍ തേടുകയാണ് റോമേനിയക്കാര്‍. പ്രതിരോധ മാര്‍ഗങ്ങള്‍ വിശദീകരിച്ച് വിദഗ്ദര്‍ രംഗത്തുണ്ട്. അതിനിടെയാണ്, 75 സൈസിലുള്ള നീണ്ട വിന്റര്‍ ഷൂ കൊറോണയെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് പ്രഖ്യാപിച്ച് ഷൂ നിര്‍മാതാക്കളും രംഗത്തെത്തിയത്.

സാമുഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് നീളമേറിയ ഷൂ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് ട്രാന്‍സില്‍വാനിയന്‍ നഗരമായ ക്ലജിലെ ഷൂ നിര്‍മാതാവായ ഗ്രിഗോര്‍ ലപ്പ് പറയുന്നു. ഈ സൈസിലുള്ള സാധാരണ ഷൂ മെയ് മുതല്‍ ലോകമെമ്പാടും വിറ്റിരുന്നു. സാമൂഹിക അകലം പാലിക്കപ്പെട്ടെന്ന് വാങ്ങിയവരെല്ലാം അഭിപ്രായപ്പെട്ടു. ഈ ഷൂ ധരിക്കുന്നവര്‍ രണ്ടു മീറ്ററെങ്കിലും ദൂരം നിര്‍ബന്ധമായും പാലിക്കേണ്ടി വരും. അമേരിക്കയിലും ബെല്‍ജിയത്തിലുമുള്ള വിവിധ ഡാന്‍സ് ഗ്രൂപ്പുകളും വലിയ പാദങ്ങളുമുള്ളവരാണ് പ്രധാനമായും സാധാരണ ഷൂ വാങ്ങിയത്.

തണുപ്പുകാലത്തെ പ്രതിരോധിക്കാനുള്ള വിന്റര്‍ ഷൂവാണ് ഇപ്പോള്‍ ഗ്രിഗോര്‍ ഇറക്കുന്നത്. സാധാരണരീതിയിലുള്ള മൂന്നു ഷൂവിന് വേണ്ട തുകല്‍ കൊണ്ടാണ് ഒരു വിന്റര്‍ ഷൂ നിര്‍മിക്കുന്നത്. വിന്റര്‍ ഷൂവിന്റെ സോളിനും കനം കൂടുതലാണ്.

ആളുകള്‍ക്ക് വേണ്ട വലിപ്പത്തിലുള്ള ഷൂ നിര്‍മിച്ചു കൊടുക്കുന്ന തൊഴില്‍ ഗ്രിഗോര്‍ ആരംഭിക്കുന്നത് 40 വര്‍ഷം മുമ്ബാണ്. കൊറോണക്കാലത്തിന് മുമ്ബ് നാടക, ഓപ്പറ, പരമ്ബരാഗത നൃത്ത ഗ്രൂപ്പുകള്‍ക്കാണ് പ്രധാനമായും ഷൂവും ചെരിപ്പും നിര്‍മിച്ചു നല്‍കിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week