24.6 C
Kottayam
Sunday, May 19, 2024

റഷ്യയില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് തുടങ്ങി

Must read

മോസ്‌കോ: റഷ്യയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ (സ്പുട്‌നിക് ഫൈവ്) ജനങ്ങള്‍ക്ക് വിതരണം ചെയ്തു തുടങ്ങി. തലസ്ഥാനമായ മോസ്‌കോയിലെ ക്ലിനിക്കുകളിലൂടെ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് കുത്തിവയ്പ് നല്‍കി തുടങ്ങിയത്.

ലോകത്ത് ആദ്യത്തെ കൊവിഡ് വാക്സിനായ സ്പുട്നിക് 95 ശതമാനം ഫലപ്രദമാണെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നുമാണ് റഷ്യയുടെ അവകാശവാദം. ഓഗസ്റ്റിലാണ് റഷ്യ വാക്‌സിന്റെ രജിസ്ട്രേഷന്‍ നടത്തിയത്.

സാമൂഹിക പ്രവര്‍ത്തകര്‍, ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി മോസ്‌കോ നഗരത്തിലെ 13 ദശലക്ഷം പേര്‍ക്കായിരിക്കും വാക്സിന്‍ ആദ്യം വിതരണം ചെയ്യുകയെന്ന് മോസ്‌കോ മേയര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week