കോട്ടയം: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ് സി.പി.എം, സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ച നടപടി വിവാദത്തില്‍. വൈക്കം ടി.വി പുരത്തെ സി.പി.ഐ ഓഫീസിലും ചങ്ങനാശേരി മാടപ്പള്ളിയിലെ സി.പി.എം ഓഫീസിലുമാണ് കിറ്റുകള്‍ സൂക്ഷിച്ചത്.
സംഭവം അറിഞ്ഞ് കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതേതുടര്‍ന്ന് പോലീസും ഭക്ഷ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി ഭക്ഷ്യധാന്യ കിറ്റുകള്‍ പാര്‍ട്ടി ഓഫീസുകളില്‍ നിന്നു മറ്റൊരിടത്തേക്കു മാറ്റി.
അതേസമയം, ഇത്രയും അധികം ഭക്ഷ്യകിറ്റുകള്‍ സൂക്ഷിക്കാന്‍ റേഷന്‍ കടകളില്‍ സ്ഥലമില്ലാത്തതിനാലാണ് പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിച്ചതെന്നാണ് സിപിഐയുടെ വിശദീകരണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News