News

സഹപ്രവര്‍ത്തകരെ ഇല്ലാതാക്കാന്‍ ദുര്‍മന്ത്രവാദം: കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

അഹമ്മദാബാദ്: എതിരാളികളായ സഹ പ്രവര്‍ത്തകരെ ഇല്ലാതാക്കാന്‍ ദുര്‍മന്ത്രവാദിനിയെ സമീപിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അഹമ്മദാബാദിലെ കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജമനാബെന്‍ വഗഡയെയാണ് പാര്‍ട്ടിയില്‍നിന്ന് താത്കാലികമായി പുറത്താക്കിയത്.
പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് പുറത്താക്കല്‍.

ദുര്‍മന്ത്രവാദിനിയുമായി ജമനാബെന്‍ സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശം ചാനലുകളിലും സോഷ്യല്‍മീഡിയയിലും പ്രചരിച്ചിരുന്നു. ശബ്ദസന്ദേശത്തില്‍ പാര്‍ട്ടിയില്‍ തന്റെ എതിരാളികളായ എം.എല്‍.എ. ശൈലേഷ് പര്‍മാര്‍, പ്രതിപക്ഷനേതാവ് ഷെഹസാദ് ഖാന്‍ പഠാന്‍ എന്നിവരെ ഇല്ലാതാക്കണമെന്ന് കൗണ്‍സിലര്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ തന്നെ ഇരുത്തണമെന്നും ജമനാബെന്‍ മന്ത്രവാദിനിയോട് ആവശ്യപ്പെടുന്നുണ്ട്.

ഈ ശബ്ദ രേഖയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് കൗണ്‍സിലറെ താത്കാലികമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button