28.9 C
Kottayam
Saturday, May 11, 2024

കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ഘടകങ്ങളോട് ചെലവ് ചുരുക്കാന്‍ ആവശ്യപ്പെട്ട് നേതൃത്വം

Must read

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണയും പരാജയപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടി കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, വിദ്യാര്‍ത്ഥി യൂണിയന്‍, മഹിളാ കോണ്‍ഗ്രസ്, സേവാദള്‍ ഘടകങ്ങള്‍ എന്നിവയോട് അടക്കം ചെലവ് ചുരുക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് നേതൃത്വം.

സേവാദള്‍ ഓഫീസിന്റെ മാസവിഹിതം 50,000 രൂപ കുറച്ചിട്ടുണ്ട്. മാസം 2.5 ലക്ഷം രൂപയാണ് ഇത്തരത്തില്‍ നല്‍കിയിരുന്നത്. ഇതിന് പുറമെ ജീവനക്കാരുടെ ശമ്പളത്തില്‍ 5000 രൂപയുടെ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എഐസിസി ഓഫീസില്‍ മാത്രമായി 150 ജീവനക്കാരാണുള്ളത്. ഇവരില്‍ 110 പേരും സ്ഥിരം ജീവനക്കാരാണ് ഇവരില്‍ ആരുടേയും ശമ്പളം ഇതുവരേയും മുടങ്ങിയിട്ടില്ല. അതേസമയം സമൂഹികമാധ്യമ സെല്ലില്‍ ശമ്പളം കാര്യമായി മുടങ്ങുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ തോറ്റതിനെത്തുടര്‍ന്ന് 20 പേര്‍ ജോലിയില്‍ നിന്നും രാജിവച്ചിരുന്നു.

ഇപ്പോള്‍ 35 പേരാണ് സെല്ലിലുള്ളത്. എന്നാല്‍ താത്കാലിക ജീവനക്കാരില്‍ പലര്‍ക്കും ശമ്പള കുടിശ്ശിക ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകത്തിലേയും ഗോവയിലെയും എംഎല്‍എമാരുടെ കൂറുമാറ്റവും പാര്‍ട്ടിയുടെ നിലനില്‍പ്പും കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week