KeralaNews

‘ഓണം ബംപറടിച്ചത് തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിന്; സർക്കാർ 25 കോടി നൽകരുത്’പരാതി

കോട്ടയം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപർ ഒന്നാം സമ്മാനം ലഭിച്ചത് തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണെന്നും സമ്മാനം നൽകരുതെന്നും തമിഴ്നാട് സ്വദേശി‌യുടെ പരാതി. കേരള സംസ്ഥാന ലോട്ടറി മറ്റു സംസ്ഥാനങ്ങളിൽ വിൽക്കാൻ പാടില്ലെന്നാണു നിയമം.

എന്നാൽ, ഒന്നാം സമ്മാനാർഹമായ ലോട്ടറി കേരളത്തിലെ ഏജൻസിയിൽ നിന്ന് കമ്മിഷൻ വ്യവസ്ഥയിലെടുത്ത് തമിഴ്നാട്ടിലെ ചില ഭാഗങ്ങളിൽ വിറ്റ ടിക്കറ്റിൽ ഉൾപ്പെട്ടതാണെന്നും ബ്രിന്ദ ചാരിറ്റബിൾ ട്രസ്റ്റ് ഉടമ ഡി.അൻപുറോസ് മുഖ്യമന്ത്രിക്കും ലോട്ടറി ഡയറക്ടറേറ്റിനും നൽകിയ പരാതിയിൽ പറയുന്നു.

ഇത്തവണത്തെ സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സർക്കാർ വിനിയോഗിക്കണമെന്നും അൻപുറോസ് ആവശ്യപ്പെട്ടു. കരിഞ്ചന്തയിൽ വിൽപന നടത്തിയ വ്യക്തിക്ക് ഉൾപ്പെടെയാണു സമ്മാനം ലഭിച്ചതെന്നും പരാതിയിൽ പറയുന്നു.

റ്റു സംസ്ഥാനങ്ങളിലെ മേൽവിലാസക്കാർക്കു സമ്മാനം ലഭിച്ചാൽ അതു പരിശോധിക്കുന്നതിനായി ലോട്ടറി വകുപ്പിൽ പ്രത്യേക സമിതിയുണ്ടെന്നും ആ നടപടിക്രമം കൂടി പൂർത്തിയാക്കിയാൽ മാത്രമേ സമ്മാനം നൽകൂ എന്നും ലോട്ടറി അധികൃതർ അറിയിച്ചു. കേരളത്തിലെ ലോട്ടറി മറ്റു സംസ്ഥാനങ്ങളിൽ‌ വിൽക്കാൻ അനുമതിയില്ല. കേരളത്തിലെത്തി മറ്റു സംസ്ഥാനക്കാർ ലോട്ടറി വാങ്ങിയാൽ അതു തടയാനാകില്ലെന്നും അവർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button