കണ്ണൂര്‍: മലയാളത്തിലെ യുവ നടിമാരെ വിളിച്ചും വാട്ട്സ് ആപ്പ് സന്ദേശമയച്ചും നാളുകളായി ശല്യപ്പെടുത്തിയിരുന്ന വിരുതന് ഒടുവില്‍ പിടിയില്‍. ഒരു ബാല നടന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശിയായ പത്തൊമ്പതുകാരനാണ് കുടുങ്ങിയത്. മറ്റൊരാളുടെ സിം കാര്‍ഡ് ഉപയോഗിച്ചായിരിന്നു തട്ടിപ്പ്. തന്റെ അനുജനായ ബാലനടന് തങ്ങളെ വിളിച്ച് അനാവശ്യം പറയുന്നതായി ഒരു കൂട്ടം നടിമാര്‍ മലയാളത്തിലെ ഒരു നടിയോട് പരാതി പറഞ്ഞതോടെയാണ് സംഗതി പുറത്തായത്. എന്നാല്‍ ഫോണ്‍ നമ്പര്‍ പരിശോധിച്ച നടി ഇത് എന്റെ അനിയന് അല്ലെന്ന് മറുപടി നല്കി.
തുടര്‍ന്ന് ബാലനടന്റെ അച്ഛന് കണ്ണൂര്‍ എസ്.പിക്ക് പരാതി നല്കി. കേസ് ടൗണ്‍ പോലീസിന് കൈമാറി. നമ്പര്‍ അന്വേഷിച്ചതോടെ മലപ്പുറത്തെ ഒരു യുവാവിലെത്തി. എന്നാല്‍ ഇയാള്‍ ശാരീരിക പ്രശ്നമായി വീട്ടിലാണെന്നും വീട് മാറുന്നതിനിടെ സിം കാര്‍ഡ് നഷ്ടമായയെന്നും ബോദ്ധ്യമായി. അന്വേഷണ സംഘം സ്ഥിരം ലൊക്കേഷന്‍ പിന്തുടര്ന്നതോടെയാണ് പത്തൊമ്പതുകാരനില്‍ എത്തിയത്. പിടിയിലായതോടെ സിനിമാക്കാരുമായി സൗഹൃദം കൂടാന്‍ ചെയ്തതാണെന്ന് ചോദ്യം ചെയ്യലിനിടെ ഇയാള്‍ പറഞ്ഞു.
പത്താം ക്ലാസ് തോറ്റതോടെ വീട്ടില്‍ തന്നെ ഒതുങ്ങിയ ഇയാള്‍ ആക്ഷേപഹാസ്യ സീരിയലിലെ അവതാരകയായ നടിയെയും ‘പാല് പല്ല് കൊഴിഞ്ഞ പ്രായം’ അന്വേഷിച്ചു സ്ഥിരമായി വിളിച്ചിരുന്നു. റിയാലിറ്റി ഷോകളിലെ പെണ്‍കുട്ടികളെയും വിളിച്ച് ഇതേ ചോദ്യം ചോദിച്ചിരുന്നു. ബാലനടന്റെ പേരില്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുമെടുത്തായിരുന്നു തട്ടിപ്പ്.