KeralaNews

ഒമ്പതാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് കയറ്റം; സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പതാം തരം വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് കയറ്റം നല്‍കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒന്ന് മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9ാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചുമാണ് ക്ലാസ് കയറ്റം നല്‍കുക.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, പ്രവേശനം എന്നിവ സംബന്ധിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്തി അധ്യാപകര്‍ മെയ് 25നകം പ്രമോഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

2021-22 വര്‍ഷത്തേക്കുള്ള പ്രവേശനം മെയ് 18ന് ആരംഭിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാവണം ഇത്. ലോക്ക്ഡൗണിന് ശേഷം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം. വിടുതല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കെറ്റിലൂടെ ഉടന്‍ അറിയാന്‍ കഴിയും.

ഇക്കഴിഞ്ഞ ഒരു വര്‍ഷക്കാലം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ നടത്തിയ പഠന പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തണം. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ക്ലാസുകളിലെത്തുന്ന കുട്ടികളുമായി ക്ലാസ് ടീച്ചര്‍മാര്‍ ഫോണില്‍ ആശയവിനിമയം നടത്തും. കുട്ടികളുടെ പഠനനിലവാരം, വൈകാരിക പശ്ചാത്തലം എന്നിവയെപ്പറ്റി വിശദമായി മനസ്സിലാക്കി റിപ്പോര്‍ട്ട് തയ്യാറാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker