26.3 C
Kottayam
Sunday, May 5, 2024

സിഐ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; അമ്മയും മകനും അറസ്റ്റിൽ

Must read

കൊച്ചി: തൃപ്പൂണിത്തുറയിൽ ടെലികമ്യൂണിക്കേഷൻ സി.ഐ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ വീട്ടമ്മയും മകനും അറസ്റ്റിൽ. തിരുവാങ്കുളം മഠത്തിപ്പറമ്പിൽ ഉഷ, മകൻ അഖിൽ എന്നിവരെയാണ് ആലുവ പോലിസ് പിടികൂടിയത്. പുത്തൻകുരിശ്, രാമമംഗലം സ്വദേശിയിൽ നിന്നും പലഘട്ടങ്ങളിലായി അമ്പത്തിരണ്ട് ലക്ഷം രൂപയാണ് ഇവർ വാങ്ങിയത്.

ഉഷയും രാമമംഗലം സ്വദേശിയും പ്രീഡിഗ്രിക്ക് കോലഞ്ചേരിയിലെ കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. വർഷങ്ങൾക്കുശേഷം പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയിലൂടെ പരിചയം പുതുക്കി. പിന്നീട് നിരവധി തവണ ഇവർ തമ്മിൽ ഫോണിൽ സംസാരിച്ചു. ഈ സമയത്തെല്ലാം ആലുവയിൽ ടെലികമ്യൂണിക്കേഷനിൽ ഇൻസ്പെക്ടാറെണന്ന് പറഞ്ഞത്. ഇങ്ങനെ വിശ്വാസം ഉണ്ടാക്കിയ ഉഷ ബിസിനസ് ആവശ്യത്തിനെന്ന പേരിൽ ആദ്യം പണം ചോദിച്ചത്.

പത്ത് ലക്ഷം രൂപ വാങ്ങി. പിന്നീട് ബാങ്ക് അക്കൗണ്ട് വഴി 42 ലക്ഷത്തോളം രൂപയും കൈപ്പറ്റി. ഇതിൽ 10 ലക്ഷം രൂപ മകനാണ് ബ്ലാങ്ക് ചെക്ക് നൽകി വാങ്ങിയത്. പിന്നീട് ഈ ചെക്ക് മാറാൻ ബാങ്കിൽ നൽകിയപ്പോൾ അക്കൗണ്ടിൽ പണമില്ലത്തതിനാൽ മടങ്ങുകയായിരുന്നു. പിന്നീട് പണം തിരികെ ആവശ്യപ്പെട്ടു. ഇതിൽആറു ലക്ഷം രൂപ അമ്മയും മകനും തിരിച്ചു നൽകുകയും ചെയ്തു.

കഴിഞ്ഞ വർഷം അവസാനമാണ് തട്ടിപ്പ് ആരംഭിക്കുന്നത്. പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് പരാതി നൽകുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃതത്തിൽ പ്രത്യേക ടീം രൂപികരിച്ച് അന്വേഷണം നടത്തിയത്. പ്രതികളെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി കാർത്തിക്ക് പറഞ്ഞു. സമാനമായ രീതിയിൽ മറ്റാരെങ്കിലും നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇവരുടെ അക്കൗണ്ട് വിവരങ്ങൾ അടക്കം ശേഖരിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week