KeralaNews

ചാലിയാര്‍ പുഴയില്‍ കോളജ് അധ്യാപകന്‍ മുങ്ങിമരിച്ചു

മലപ്പുറം: ചാലിയാര്‍ പുഴയില്‍ കോളജ് അധ്യാപകന്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ അമല്‍ കോളജിലെ കായികാധ്യാപകനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് നജീബാണ് മരിച്ചത്. പിതാവിനൊപ്പം ചാലിയാര്‍ പുഴയിലെ മയിലാടി കടവില്‍ കുളക്കാനിറങ്ങുന്നതിനിടെ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ഭാര്യ സഹോദരിയുടെ ഭര്‍ത്താവും പിതാവുമായിരുന്നു നജീബിനൊപ്പമുണ്ടായിരുന്നത്.

പുഴയില്‍ മീന്‍ പിടിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും നജീബിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അതിനിടെ പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. പൊന്നാനി അഴീക്കല്‍ സ്വദേശി കളരിക്കല്‍ ബദറു, ജമാല്‍, തമിഴ്നാട് സ്വദേശി ശിവ എന്നിവരെയാണ് കാണാതായത്.

വെള്ളിയാഴ്ചയാണ് മൂവരും കരയില്‍ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. ഇന്നലെ തിരിച്ചെത്തേണ്ടതായിരുന്നു ഇവരുടെ വള്ളം. ഫോണ്‍ ബന്ധവും വിഛേദിക്കപ്പെട്ട നിലയിലാണ്. കോസ്റ്റല്‍ ഗാര്‍ഡിന്റെ നേതൃത്വത്തില്‍ കാണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button