അത് മറ്റേടത്ത് പോയി പറഞ്ഞാല്‍ മതിയെന്ന് മമ്മൂട്ടി; എങ്കില്‍ പിന്നെ അയാള്‍ ചെയ്യട്ടേ എന്ന് ലാലു അല്കസും, ഒരു കാര്യമില്ലാത്ത കാര്യത്തിന് അവര്‍ തമ്മില്‍ വഴക്കായി, തുറന്ന് പറഞ്ഞ് ഇന്നസെന്റ്
കൊച്ചി:ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി മമ്മൂട്ടിയെയും ലാലു അലക്സിനെയും നായകന്മാരാക്കി ചെയ്യാനിരുന്ന സിനിമയുടെ പിന്നണിയില്‍ നടന്ന രസകരമായ കഥകള്‍ പങ്കുവെച്ച് നടന്‍ ഇന്നസെന്റ്. മമ്മൂട്ടിയുടെയും ലാലു അലക്സിന്റെയും ഡേറ്റ് ആണ് കിട്ടിയിരിക്കുന്നത്. രണ്ട് പേര്‍ മെന്റല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ്.
ലാലു അലക്സിന്റെ കഥാപാത്രം ആശുപത്രിയിലെ ഒരു പെണ്‍കുട്ടിയെ വ്യഭിചരിക്കുകയും ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയുമാണ്. അതിന്റെ പശ്ചാത്തലത്തിലാണ് കഥയുടെ തുടക്കം. അവസാനം ലാലു അലക്സിന്റെ ഡോക്ടര്‍ കഥാപാത്രം ജയിലില്‍ പോവുമ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രം ആ കുറ്റം എടുക്കുകയാണ്. കാരണം മറ്റേയാള്‍ക്ക് ഭാര്യയും മക്കളുമൊക്കെ ഉണ്ട്. മമ്മൂട്ടി ചിത്രത്തില്‍ നല്ലൊരു ഡോക്ടറാണ്.
ആദ്യം മോശം ഡോക്ടറായി അഭിനയിക്കാനുള്ള വേഷം തീരുമാനിച്ചത് മമ്മൂട്ടിയ്ക്ക് ആയിരുന്നു. അത് മറ്റേടത്ത് പോയി പറഞ്ഞാല്‍ മതിയെന്ന് മമ്മൂട്ടി പറഞ്ഞു. പക്ഷേ ലാലു അലക്സിന് അത്രയും ദുഷ്ടനായിട്ടുള്ള കഥാപാത്രം ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ആണെങ്കില്‍ അയാള്‍ വേണ്ടെന്ന് വെക്കണം എന്നായി മമ്മൂട്ടി.
ആ പ്രോജക്ട് അവിടെ വെച്ച് നില്‍ക്കുമെന്ന അവസ്ഥയായി. ഇതിന്റെ പേരില്‍ അവര്‍ തമ്മില്‍ വഴക്കായി. ലാലു അലക്സിന് ആ വേഷം ചെയ്താല്‍ എന്തായി എന്നൊക്കെ മമ്മൂട്ടി ചോദിച്ചിരുന്നു. എങ്കില്‍ പിന്നെ അയാള്‍ തന്നെ ചെയ്യട്ടേ എന്ന് ലാലു അല്കസും പറഞ്ഞു. ഒരു കാര്യമില്ലാത്ത കാര്യത്തിന് അവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായി. എന്തായാലും ആ സംഭവം ഒക്കെ അതിലൂടെ കഴിഞ്ഞു എന്നും ഇന്നസെന്റ് പറയുന്നു.
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കുട്ടനാടന്‍ ബ്ലോഗിന്റെ ഓഡിയോ ലോഞ്ചിനിടെ് ലാലു അലക്സ് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സംഘം എന്ന ചിത്രത്തില്‍ ഇപ്പോഴത്തതിലും പ്രായം കൂടുതല്‍ ഉണ്ടായിരുന്നതായി ലാലു അലക്സ് പറഞ്ഞു.
മഹാനടന്‍, എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍. എന്നോടെപ്പോഴും പ്രത്യേക സ്നേഹം അദ്ദേഹത്തിനുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം പരോള്‍ എന്ന സിനിമയില്‍ അഭിനയിച്ചു. അതൊരു അതിഥി വേഷമായിരുന്നു. അതിന് ശേഷം കുറേ ദിവസം ഒന്നിച്ച് മമ്മൂട്ടിക്കൊപ്പം ചെലവഴിച്ചു എന്നതാണ് ഈ സിനിമയിലെ എന്റെ ഏറ്റവും വലിയ ആനന്ദം. ലാലു അലക്സ് പറഞ്ഞു.
ഈ സിനിമയുടെ പാട്ടും ടീസറുമൊക്കെ കണ്ടപ്പോള്‍ ഞാന്‍ ജോഷി സാറിനോട് ചോദിച്ചു, സാര്‍, സംഘം എന്ന സിനിമയില്‍ ഇതുപോലെ വള്ളവും കായലുമൊക്കെയായിരുന്നു പശ്ചാത്തലം. ആ സിനിമയിലെ മമ്മൂട്ടിക്ക് ഇതിനേക്കാള്‍ പ്രായം കൂടുതല്‍ ഉണ്ടായിരുന്നോ? അതാണ് ഡെഡിക്കേഷന്‍.
എല്ലാവരും ചോദിക്കും എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം. അതൊരു ഡെഡിക്കേഷനാണ്. എനിക്ക് അറിയാം, ഒരു നടന്‍, അദ്ദേഹം മമ്മൂട്ടിയുടെ വലിയ ആരാധകനാണ്. മമ്മൂട്ടിയോടുള്ള അമിത ഇഷ്ടം കൊണ്ട് അദ്ദേഹം പറഞ്ഞു, അഭിനയം മമ്മൂട്ടിക്ക് ഭ്രാന്ത് ആണെന്ന്. പിന്നീട് അത് മാധ്യമങ്ങളില്‍ വന്നപ്പോള്‍ തമാശ ആയി. മമ്മൂട്ടിക്ക് ഭ്രാന്ത് ആണെന്നായി അത്. അഭിനയം എന്നുള്ള വാക്ക് വിട്ടുപോയി.
എന്നുപറഞ്ഞ പോലെ ആ വലിയ കലാകാരന്റെ കൂടെ കുറേ വര്‍ഷമായി ഒന്നിച്ച് ഉണ്ട്. എന്നെ എടാ എന്ന് വിളിക്കുകയും എനിക്ക് എടാ എന്നുവിളിക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയതും വലിയൊരു സന്തോഷമായി ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ പറയുന്നു. ലാലു അലക്സ് പറഞ്ഞു.