31.1 C
Kottayam
Thursday, May 2, 2024

ഉദ്യോ​ഗസ്ഥനുമായി ബന്ധം;കാനഡയിലെ ഏറ്റവും വലിയ ബാങ്കിന്റെ സിഎഫ്ഒയെ പുറത്താക്കി

Must read

ഒട്ടാവ: കാനഡയിൽ ജീവനക്കാരനുമായി വെളിപ്പെടുത്താത്ത അടുത്ത ബന്ധമുണ്ടെന്നാരോപിച്ച്  രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ റോയൽ ബാങ്ക് ഓഫ് കാനഡയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ നദീൻ അഹിനെ പുറത്താക്കി. ബാങ്ക് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് മറ്റൊരു ജീവനക്കാരനുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

1999-ൽ റോയൽ ബാങ്കിൽ ചേർന്ന ആൻ 2021 സെപ്റ്റംബറിലാണ് സിഎഫ്ഒ ആയത്. മറ്റൊരു ജീവനക്കാരനുമായി വ്യക്തിബന്ധം പുലർത്തുന്നതിലൂടെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയെന്നും ഇരുവരും തമ്മിലുള്ള ബന്ധം മറ്റ് ജീവനക്കാരുടെ പ്രമോഷനും ശമ്പള വർധനയും ഉൾപ്പെടെയുള്ള കാര്യങ്ങളെ പ്രതികൂലമായി ബാധിച്ചെന്നും ബാങ്ക് അറിയിച്ചു.

മാനേജുമെൻ്റിലെ ഉന്നതർ മാതൃകാപരമായി ജീവിതം നയിക്കുന്നതിന് ഉത്തരവാദികളാണെന്നും എല്ലാ ബന്ധങ്ങളിലും നീതി പുലർത്തണമെന്നും ബാങ്ക് വ്യക്തമാക്കി. അതേസമയം ഇവരുടെ ബന്ധം ക്രമക്കേടിന് ഭാ​ഗമായിട്ടില്ലെന്നും ബാങ്ക് പറഞ്ഞു.

വൈസ് പ്രസിഡൻ്റും ക്യാപിറ്റൽ ആൻഡ് ടേം ഫണ്ടിംഗിൻ്റെ തലവനുമായ കെൻ മേസണുമായിട്ടായിരുന്നു ഇവരുടെ ബന്ധം. സീനിയർ വൈസ് പ്രസിഡൻ്റും ഫിനാൻസ് ആൻഡ് കൺട്രോളറുമായ കാതറിൻ ഗിബ്സണെ ഇടക്കാല സിഎഫ്ഒ ആയി തെര‍ഞ്ഞെടുത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week