28.3 C
Kottayam
Friday, May 3, 2024

കോട്ടയത്തെ അനധികൃത തോക്ക് നിര്‍മാണ കേസ്; അന്വേഷണത്തിന് കേന്ദ്ര ഏജന്‍സി വരുന്നു

Must read

കോട്ടയം: കോട്ടയത്തെ അനധികൃത തോക്ക് നിര്‍മാണ കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി വരുന്നു. ബി.ജെ.പി പ്രാദേശിക നേതാവ് പ്രതിയായ കേസില്‍ വിശദമായ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സി അന്വേഷണത്തിനെത്തുന്നത്.

അനധികൃതമായി നിര്‍മിച്ച തോക്കുകള്‍ വിഘടന പ്രവര്‍ത്തനത്തിന് ഉപയോഗിച്ചെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജന്‍സി എത്തുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോട്ടയം പള്ളിക്കത്തോട് നിന്ന് ബി.ജെ.പി പ്രാദേശിക നേതാവടക്കം 11 പേരെ അനധികൃത തോക്ക് നിര്‍മാണത്തിന് പിടികൂടിയത്.

ആറ് റിവോള്‍വറുകള്‍, ഒരു നാടന്‍ തോക്ക്, 40 ബുള്ളറ്റുകള്‍, തോക്കുകളുടെ വിവിധ ഭാഗങ്ങള്‍ എന്നിവയാണ് പിടികൂടിയത്. അഞ്ച് റിവോള്‍വറുകള്‍ കണ്ടെടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

v

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week