27.4 C
Kottayam
Wednesday, October 9, 2024

CATEGORY

RECENT POSTS

വാളയാറില്‍ എട്ടു വയസുകാരിയ്ക്ക് പീഡനം; അയല്‍വാസിയായ 55കാരന്‍ പിടിയില്‍

പാലക്കാട്: വാളയാറില്‍ എട്ട് വയസുകാരിയെ മാനഭംഗപ്പെടുത്തിയ അയല്‍വാസിയായ 55 വയസുകാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഡിസംബര്‍ ഏഴിനാണ് പെണ്‍കുട്ടിയെ അയല്‍വാസി മാനഭംഗപ്പെടുത്തിയത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. 197നെതിരേ 229 പേരുടെ പിന്തുണയോടെയാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. അമേരിക്കന്‍ പ്രതിനിധി സഭ...

‘കശ്മീരിന്റെ പദവി എടുത്തുകളഞ്ഞ് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ നോക്കിയവര്‍ ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്ത് കാലുകുത്താന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് പറയുന്നു’: വി.ടി ബല്‍റാം

തിരുവനന്തപുരം: മണിപ്പൂരിന് പ്രത്യേക പദവി അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിഷേധം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍...

മദ്രാസ് സര്‍വ്വകലാശാലയില്‍ കമല്‍ ഹാസനെ തടഞ്ഞു

ചെന്നൈ: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന മദ്രാസ് സര്‍വകലാശാല വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ കമല്‍ ഹാസനെ പോലീസ് തടഞ്ഞു. സുരക്ഷയെ കരുതിയാണ് കാമ്പസിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് കമലഹാസനെ തടഞ്ഞതെന്നാണ് വിശദീകരണം....

92 രൂപയ്ക്ക് വെളിച്ചെണ്ണ, അരി 25, പഞ്ചസാര 22; വമ്പിച്ച വിലക്കുറവുമായി കണ്‍സ്യൂമര്‍ ഫെഡ് ക്രിസ്മസ്-പുതുവത്സര വിപണി

തിരുവനന്തപുരം: ക്രിസ്മസ്, പുതുവല്‍സരാഘോഷവേളയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിവിലയേക്കാള്‍ 20 മുതല്‍ 50 ശതമാനംവരെ വിലക്കുറവില്‍ അരി ഉള്‍പ്പെടെ 13 ഇനം സാധനങ്ങളുമായി കണ്‍സ്യൂമര്‍ ഫെഡ്. കൂടാതെ ക്രിസ്മസിന് രുചി കൂട്ടാന്‍ ത്രിവേണി കേക്കും...

തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായുമായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തി. അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും...

പൗരത്വ ഭേദഗതി ബില്ലിനെതിരെ സി.പി.എമ്മുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരേ സിപിഎമ്മുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎമ്മുമായി ചേര്‍ന്നുള്ള സമരം അടഞ്ഞ അധ്യായമാണ്. ദേശീയ തലത്തില്‍ ഐക്യത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കിയത് സിപിഎമ്മാണെന്നും അദ്ദേഹം ആരോപിച്ചു. സംയുക്ത...

‘തെറ്റു പറ്റി, എന്നെ ഉപദ്രവിക്കരുത്’ മോദിക്കെതിരെയുള്ള പരോക്ഷ പരാമര്‍ശത്തില്‍ വിശദീകരണവുമായി ടിനി ടോം

പ്രധനമന്ത്രി നരേന്ദ്രമോദിയെ ജനങ്ങള്‍ കൊന്ന് തിന്നുമെന്ന് ഫേസ്ബുക്കിലൂടെ പരോക്ഷ പ്രസ്താവന നടത്തിയ ടിനി ടോം സൈബര്‍ ആക്രമണം രൂക്ഷമായതോടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് രംഗത്ത്. 'ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ഇല്ലാത്ത, സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന എന്നെ...

നെടുങ്കണ്ടത്ത് നിന്ന് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയത് പെണ്‍വാണിഭ സംഘത്തിന് കൈമാറാന്‍; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

തൊടുപുഴ: നെടുങ്കണ്ടത്ത് നിന്ന് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയത് പെണ്‍വാണിഭസംഘത്തിന് കൈമാറാനെന്ന് വിവരം. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. മൂന്നാഴ്ച മുമ്പാണ് രണ്ട് പെണ്‍കുട്ടികളെ നെടുങ്കണ്ടം തൂക്കുപാലം സ്വദേശി...

രണ്ടു പേരുടെ പൗരത്വം റദ്ദ് ചെയ്ത് അവരെ പുതുതായി രൂപംകൊണ്ട കൈലാസരാജ്യത്തേക്ക് അയച്ചാല്‍ ഇവിടം ശാന്തം; സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരണാവുമായി സ്വാമി സന്ദീപാനന്ദഗിരി. എന്താണൊരു പോംവഴി എന്ന തലക്കെട്ടോടു കൂടി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപാനന്ദ ഗിരി ആശങ്ക അറിയിച്ചിരിക്കുന്നത്. പോം വഴിയും കുറിപ്പില്‍ ഉപദേശിച്ചിട്ടുണ്ട്. രണ്ടു...

Latest news