നെടുങ്കണ്ടത്ത് നിന്ന് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയത് പെണ്‍വാണിഭ സംഘത്തിന് കൈമാറാന്‍; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

തൊടുപുഴ: നെടുങ്കണ്ടത്ത് നിന്ന് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയത് പെണ്‍വാണിഭസംഘത്തിന് കൈമാറാനെന്ന് വിവരം. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. മൂന്നാഴ്ച മുമ്പാണ് രണ്ട് പെണ്‍കുട്ടികളെ നെടുങ്കണ്ടം തൂക്കുപാലം സ്വദേശി അന്‍വര്‍, മുണ്ടിയെരുമ സ്വദേശി അന്‍ഷാദ് എന്നിവര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നും ഒഡീഷയിലെ ഖണ്ഡഗിരിയില്‍ നിന്നും പെണ്‍കുട്ടികളെ പോലീസ് കണ്ടെത്തിയിരുന്നു. വിശദമായ അന്വേഷണത്തിലാണ് പ്രതികളായ അന്‍വറും അന്‍ഷാദും പിടിയിലായത്.

അന്‍ഷാദിന് സംസ്ഥാനന്തര പെണ്‍വാണിഭ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. മുംബയിലെയും കോയമ്പത്തൂരിലെയും പെണ്‍വാണിഭ സംഘങ്ങളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. സമാനരീതിയില്‍ നേരത്തെയും അന്‍ഷാദ് പെണ്‍കുട്ടിയ തട്ടിക്കൊണ്ട് പേയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തയ്യാറായിട്ടില്ല. അന്വേഷണം തുടരുകയാണെന്നാണ് നെടുങ്കണ്ടം പൊലീസ് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News