30.7 C
Kottayam
Wednesday, July 15, 2026

CATEGORY

News

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിനെ ചോദ്യം ചെയ്തു,നിർണായക നീക്കവുമായി എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി എസ്‌ഐടി (പ്രത്യേക അന്വേഷണ സംഘം). നടൻ ജയറാമിന്റെ മൊഴിയെടുത്തു. ചെന്നൈയിലെ വീട്ടിലെത്തി കഴിഞ്ഞദിവസമാണ് മൊഴിയെടുത്തത്‌. ശബരിമലയിലെ സ്വർണപ്പാളികൾ പൂജിച്ചതുമായി ബന്ധപ്പെട്ട് ജയറാം നൽകിയ വിശദീകരണങ്ങളിൽ പൊരുത്തക്കേടുള്ളതായി...

തർക്കത്തിനിടെ 'പോയി ചാകെ'ന്ന് പറഞ്ഞാൽ ആത്മഹത്യാപ്രേരണയാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാക്കുതർക്കത്തിനിടെ ഒരാളോട് പോയി ചാകാൻ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വഴക്കിനിടെ ഇങ്ങനെ പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. കാസർകോട് സ്വദേശിനി അഞ്ചരവയസ്സുള്ള മകളുമായി കിണറ്റിൽച്ചാടി ജീവനൊടുക്കിയ കേസിൽ...

മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി 'വയോജനസൗഹൃദ ബജറ്റ്'

തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്ക് പ്രാധാന്യംനൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ്. കേരളം ഒരു വയോജന സൗഹൃദ സംസ്ഥാനമായി മാറുന്നു എന്ന പ്രഖ്യാപനത്തോടെ, പ്രത്യേക 'വയോജന ബജറ്റ്'...

കഴക്കൂട്ടത്ത് വൻ തീപിടിത്തം; തീ പടർന്നത് ഗ്യാസ് റീഫില്ലിംഗ് പ്ലാന്റിന്റെ തൊട്ടടുത്ത്

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിലെ കുറ്റിക്കാട്ടിൽ വൻ തീപിടുത്തം. ഗെയിംസ് വില്ലേജിന്റെ ഭാഗമായി ഒഴിഞ്ഞുകിടന്ന സ്ഥലത്തെ അടിക്കാടിനാണ് തീപിടിച്ചത്. മണിക്കൂറുകളായി കാട് കത്തിക്കൊണ്ടിരിക്കുകയാണ്. കഴക്കൂട്ടം, ചാക്ക ഫയർഫോഴ്‌സ് സ്റ്റേഷനുകളിൽനിന്നും...

വികെ കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ ഒരു കോടിയോളം രൂപയുടെ തിരിമറി നടത്തിയെന്ന് എൽഎൽഎക്കെതിരേ ആരോപണമുന്നയിച്ച ജില്ലാകമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കുഞ്ഞികൃഷ്ണനെ പുറത്താക്കിയതായി കണ്ണൂർ ജില്ലാ...

വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ യുവാവ് മരണപ്പെട്ട സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മരണപ്പെട്ട ബിസ്മിർ ആശുപത്രിയിൽ ഏറെ അസ്വസ്ഥനായി നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ജനുവരി 19-നാണ് ശ്വാസ തടസ്സത്തെത്തുടർന്നാണ്...

നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ - മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കട...

ജയിലിൽ തുടരും; രാഹുൽ മാങ്കൂട്ടത്തിലിന്റെ റിമാൻഡ് കാലാവധി നീട്ടി

പാലക്കാട്: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ റിമാൻഡ് കാലാവധി നീട്ടി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. റിമാൻഡ് നീട്ടണമെന്ന് എസ്ഐടി കോടതിയോട് അപേക്ഷിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി റിമാൻഡ്...

കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന് സൂചന; പാലക്കാട്ടെ സാധ്യതാ പട്ടികയിൽ

കോഴിക്കോട്: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന. മാസങ്ങൾക്ക് മുമ്പാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നത്. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിന്റെ സാധ്യത പട്ടികയിൽ കണ്ണൻ ഗോപിനാഥ്...

ക്രിസ്മസ്-പുതുവത്സര ഭാഗ്യശാലിയാര്?;20 കോടിയുടെ ബമ്പർ കോട്ടയത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം:സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം XC-138455 എന്ന നമ്പർ ടിക്കറ്റിന്. കോട്ടയം ഏജൻസിയിലെ ഏജന്റ് സുധീക് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റെക്കോഡ് വില്പനയാണ് ഇത്തവണ....

Latest news