പാലക്കാട്: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ റിമാൻഡ് കാലാവധി നീട്ടി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. റിമാൻഡ് നീട്ടണമെന്ന് എസ്ഐടി കോടതിയോട് അപേക്ഷിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി റിമാൻഡ് കാലാവധി വീണ്ടും നീട്ടിയത്.
മൂന്നാമതായി രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ കേസിൽ ഈ മാസം 11ാം തീയതിയാണ് രാഹുലിനെ കോടതി റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ്. ഈ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ റിമാൻഡ് നീട്ടണമെന്ന ആവശ്യവുമായി എസ്ഐടി കോടതിയെ സമീപിച്ചത്.
തുടർന്ന് അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് റിമാൻഡ് കാലാവധി കോടതി നീട്ടുകയായിരുന്നു. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ ആണ് രാഹുൽ ഉള്ളത്. ജാമ്യഹർജിയിന്മേലുള്ള വാദം ഇതിനകം പൂർത്തിയായിട്ടുണ്ട്. അടുത്ത ബുധനാഴ്ച ഇതിൽ വിധി പറയും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


