24.5 C
Kottayam
Friday, July 24, 2026

CATEGORY

International

ഒമാൻ തുറമുഖത്ത് ഡ്രോൺ ആക്രമണം; ഇന്ധനടാങ്കറിന് തീപ്പിടിച്ചു; കപ്പലിൽ 15 ഇന്ത്യക്കാരടക്കം 20 ജീവനക്കാർ

മസ്കറ്റ്: ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ. ഒമാനിൽ വിവിധയിടങ്ങളിൽ ഡ്രോൺ ആക്രമണം ഉണ്ടായതാണ് റിപ്പോർട്ട്. ഇറാന്റെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഒമാനിലെ ദുക്കം തുറമുഖത്ത് രണ്ട് ഡ്രോണുകൾ പതിച്ചു. ജോലിക്കാരുടെ താമസസ്ഥലത്തായാണ് ഡ്രോണുകൾ...

‘ഖമനേയിയുടെ രക്തം വെറുതെയാകില്ല, പകരംവീട്ടും’; ചരിത്രത്തിൽ പുതിയൊരധ്യായം രചിക്കുമെന്ന് പെസഷ്കിയാൻ

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിന് പകരംവീട്ടുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. പ്രതികാരം തങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിനു ശേഷം ഇതാദ്യമായാണ്...

ഖമനേയിക്ക് താൽകാലിക പിൻഗാമിയായി ആയത്തൊള്ള അറാഫി; ഇറാൻ റെവല്യൂഷണറി ഗാർഡിനും പുതിയ തലവൻ

ടെഹ്റാൻ: ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയും പ്രമുഖ നേതാക്കളും കൊല്ലപ്പെട്ടതിനു പിന്നാലെ പുതിയ ഭരണകർത്താക്കളെ നിശ്ചയിച്ച് ഇറാൻ. രാജ്യത്തിൻ്റെ താൽക്കാലിക പരമോന്നത ഭരണത്തലവനായി ആയത്തൊള്ള അറാഫിയെ തിരഞ്ഞെടുത്തു. ഖമനേയിയോട് അടുത്ത...

ഖമനേയിയെ വധിച്ചത് ഇസ്രയേൽ സൈന്യം; ഭീകരഭരണത്തിന്റെ അവസാനമെന്ന് ഇസ്രയേൽ,ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ/ജെറുസലേം: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വധിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഇസ്രയേൽ. ടെഹ്റാനിലെ അതീവ സുരക്ഷയുള്ള ഖമനേയിയുടെ ആസ്ഥാനത്തിന് നേരെ ഇസ്രായേൽ വ്യോമസേന നടത്തിയ കൃത്യമായ മിസൈൽ ആക്രമണത്തിലാണ് അദ്ദേഹം...

ഗൾഫ് രാജ്യങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചതായി സിബിഎസ്ഇ

ന്യൂഡൽഹി: മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ നിലവിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് പരീക്ഷകൾ മാറ്റിവെച്ചതായി സിബിഎസ്ഇ. മാർച്ച് രണ്ട്, തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകളാണ് മാറ്റിവെച്ചത്. ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ,...

പാകിസ്താനിൽ യുഎസ്കോൺസുലേറ്റ് ആക്രമിച്ച്‌ തീയിട്ടു; പ്രതിഷേധക്കാർക്ക് നേരെ വെടിവെയ്പ്‌, 6 മരണം-വീഡിയോ

ഇസ്‌ലാമാബാദ്: യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി വധിക്കപ്പെട്ടതിന് പിന്നാലെ പാകിസ്താനിൽ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണം. കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് നേരേയാണ് പ്രതിഷേധമുണ്ടായത്. കോൺസുലേറ്റ്...

‘ട്രംപിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചു’; ഇറാൻ സ്വയം ഇരയായി മാറുന്നു’; യുഎന്നിൽ തുറന്നടിച്ച് മൈക്ക് വാൾട്ട്‌സ്

ന്യൂയോർക്ക്: ഇറാൻ ഭരണകൂടം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വരെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന് യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്‌സ്. കഴിഞ്ഞകാല ചെയ്തികൾ മറന്നുകൊണ്ട് ഇറാൻ ഇപ്പോൾ ഒരു ഇരയായി സ്വയം അവതരിപ്പിക്കുകയാണെന്നും...

ഖമനേയിയുടെ പിൻഗാമിയെ തേടി ഇറാൻ; ഹോർമൂസ് കടലിടുക്ക് അടച്ച് ഐആർജിസി

ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വൻ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.  ദശാബ്ദങ്ങൾക്കിടെ ഇറാൻ മണ്ണിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഉദ്യോഗസ്ഥർ...

‘ട്രംപ് രാജ്യത്തെ അനാവശ്യ യുദ്ധത്തിലേക്ക് തള്ളിയിടുന്നു’; പ്രതിഷേധവുമായി കമലാ ഹാരിസും മംദാനിയും

വാഷിങ്ടൺ: ഇറാനെതിരേ യുഎസ്സും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തെ അപലപിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. അമേരിക്കക്കാർ ഇത് ആഗ്രഹിക്കുന്നില്ലെന്നും അവർക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ആശ്വാസമാണ് വേണ്ടതെന്നും മംദാനി പ്രതികരിച്ചു....

ഗൾഫ് മേഖലയിൽ ഇറാൻ മിസൈൽ – ഡ്രോൺ വർഷം; ദുബായിലും ദോഹയിലും സ്ഫോടനങ്ങൾ, 16 പേർക്ക് പരിക്ക്

ദുബായ്: ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. ഒരുമണിക്കൂറിനിടെ ദുബായിൽ മൂന്ന് വലിയ സ്‌ഫോടനങ്ങളുണ്ടായി. ഖത്തർ തലസ്ഥാനമായ ദോഹയിൽ 11 സ്‌ഫോടനങ്ങൾ നടന്നുവെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു. ഖത്തറിലേയ്ക്ക് 65 മിസൈലുകളും 12 ഡ്രോണുകളും...

Latest news