ഗൾഫ് രാജ്യങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചതായി സിബിഎസ്ഇ

ന്യൂഡൽഹി: മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ നിലവിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് പരീക്ഷകൾ മാറ്റിവെച്ചതായി സിബിഎസ്ഇ. മാർച്ച് രണ്ട്, തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകളാണ് മാറ്റിവെച്ചത്. ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്കാണ് ഈ നിർദേശം ബാധകമാകുന്നത്.

മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. മാർച്ച് അഞ്ച് മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ, ചൊവ്വാഴ്ച നടത്തുന്ന സാഹചര്യ അവലോകനത്തിന് ശേഷം ബോർഡ് തീരുമാനമെടുക്കും. വിദ്യാർഥികൾ കൂടുതൽ വിവരങ്ങൾക്കായി അതത് സ്കൂളുകളുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും സിബിഎസ്ഇ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News