കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള വയനാട് മാതൃകാ ടൗൺ ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടന വേദിയിൽ എംഎൽഎയെ വേദിയിലിരുത്തി റവന്യു മന്ത്രിയുടെ പരിഹാസം. ഞങ്ങൾ കല്ലുമാത്രം ഇട്ടു പോകുന്നവർ അല്ല കല്ലിന് മേലെ കല്ല് വെക്കും എന്നായിരുന്നു മന്ത്രി കെ. രാജന്റെ പമാമർശം. ടി. സിദ്ധിഖ് എംഎൽഎ വേദിയിൽ സന്നിഹിതനായിരുന്നു.
സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് 178 വീടുകൾ പൂർത്തിയായ ഈ ടൗൺഷിപ്പെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വെറും വാക്കുകൾ പറയുന്നവരല്ല പ്രവൃത്തിയിൽ കാണിക്കുന്നവരാണ് ഈ സർക്കാരെന്ന് അദ്ദേഹം അവകാശപ്പെട്ടു. പുനരധിവാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുത് എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ സർക്കാരിന്റെ വേഗത പോരാ എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്.
ദുരിതബാധിതർക്ക് വേണ്ടിയുള്ള ഇന്ത്യയിൽ തന്നെ ആദ്യ ടൗൺഷിപാണിതെന്നും ഭൂമി ഏറ്റെടുക്കുന്നതിലുള്ള കോടതി വ്യവഹാരം നീണ്ടുപോയിരുന്നില്ലെങ്കിൽ വീടുകൾ നേരത്തെ തന്നെ കൈമാറാൻ കഴിയുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഡിസാസ്റ്റർ എൻജിനീയറിങ് സാധ്യത കൂടി പരിഗണിച്ചാണ് വീട് ഉണ്ടാക്കിയത്. ഒരു ദിവസം പോലും നിർത്താതെ പണി തുടരുമെന്നും കെ. രാജൻ പറഞ്ഞു. അടുത്ത മഴക്കാലത്തിന് മുമ്പ് അവസാനത്തെ താക്കോലും കൊടുക്കുമെന്നും 9000 രൂപയുടെ സഹായം സർക്കാർ തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെള്ളാർമല സ്കൂൾ തിരിച്ചുകൊടുക്കും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ഇതേ ചടങ്ങിലാണ് ഈ നാടകീയ രംഗങ്ങൾ ഉണ്ടായത്. നൈസമോളെ മടിയിലിരുത്തി മുഖ്യമന്ത്രി ലാളിച്ച ഹൃദ്യമായ നിമിഷങ്ങൾക്കൊപ്പം തന്നെ രാഷ്ട്രീയമായ ഈ വാക്പോരും വാർത്തകളിൽ ഇടംപിടിച്ചു. ദുരന്തബാധിതരുടെ പുനരധിവാസം പൂർണ്ണമാകുന്നതുവരെ ഇത്തരം ചർച്ചകൾ വയനാട്ടിൽ തുടരുമെന്ന് ഉറപ്പാണ്. ടൗൺഷിപ്പിന്റെ രണ്ടാം ഘട്ടം കൂടി പൂർത്തിയാകുമ്പോൾ എല്ലാ കുടുംബങ്ങളെയും താമസിപ്പിക്കാൻ കഴിയുമെന്നാണ് റവന്യൂ വകുപ്പിന്റെ പ്രതീക്ഷ.
During the inauguration of the Wayanad Model Township in Kalpetta, Revenue Minister K. Rajan took a political jibe at T. Siddique MLA, who was present on stage. Responding to earlier criticisms that the project would remain just a foundation stone, the Minister stated, “We are not people who just lay stones and leave; we build stone upon stone.” This statement highlighted the government’s commitment to completing the rehabilitation project. The event, which also saw CM Pinarayi Vijayan in attendance, marked the handover of 178 houses in its first phase.

