25.8 C
Kottayam
Monday, September 30, 2024

CATEGORY

Home-banner

ഇടുക്കിയില്‍ മരുമകനെ ഭാര്യപിതാവ് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി

ഇടുക്കി: രാജാക്കാട് മമ്മട്ടികാനത്ത് മരുമകനെ ഭാര്യാപിതാവ് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. ഷിബു എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ ഷിബുവിന്റെ ഭാര്യാപിതാവ് കൈപ്പള്ളിയില്‍ ശിവനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

തൃശൂര്‍: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വെള്ളക്കെട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലും പല സ്‌കൂളുകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലുമാണ് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും...

സംസ്ഥാനത്ത് മലയോര ജില്ലകളില്‍ പെയ്ത കനത്ത മഴയ്ക്ക് പിന്നില്‍ മേഘസ്‌ഫോടനം?

തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര ജില്ലകളില്‍ പെയ്ത കനത്ത മഴയ്ക്ക് പിന്നില്‍ മേഘസ്ഫോചനമെന്ന സംശയത്തില്‍ വിദഗ്ധര്‍. ഒരു മണിക്കൂറില്‍ 10 സെമീ (100 മില്ലീമീറ്റര്‍) മഴ ഒരു പ്രദേശത്ത് പെയ്തിറങ്ങുന്നതിനെയാണു മേഘസ്‌ഫോടനമായി കരുതുന്നത്. 2017...

വിവിധ സര്‍വ്വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

കോട്ടയം: മഴയും പ്രളയക്കെടുതികളും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളുടെ നാളത്തെ പരീക്ഷകള്‍ മാറ്റി. കേരള, മഹാത്മാഗാന്ധി, ആരോഗ്യ സര്‍വകലാശാല പരീക്ഷകളാണ് മാറ്റി വച്ചിരിക്കുന്നത്. ഈ സര്‍വകലാശാലകള്‍ ചൊവ്വാഴ്ച (ഓഗസ്റ്റ്- 13) നടത്താനിരുന്ന എല്ലാ...

വയനാട് കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; ഒരാഴ്ചക്കിടെ ഉരുള്‍ പൊട്ടുന്നത് നാലാം തവണ

വയനാട്: വയനാട് കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് ഇവിടെ ഉരുള്‍പൊട്ടുന്നത്. പ്രദേശവാസികളെ മുഴുവന്‍ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചതിനാല്‍ ദുരന്തം ഒഴിവായി. അതേസമയം ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും ഇന്നും...

തോരാ മഴയിലെ തീരാ ദുരിതം; മുട്ടോളം വെള്ളത്തില്‍ വയോധികന് ചിതയൊരുക്കി ബന്ധുക്കള്‍

ഹരിപ്പാട്: തോരാതെ പെയ്യുന്ന മഴയില്‍ വീട്ടുവളപ്പില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വയോധികന്റെ മൃതദേഹം സംസ്‌കരിച്ചത് മെറ്റല്‍ ഇറക്കി നിലം ഉയര്‍ത്തിയ അതിന് മുകളില്‍ സിമന്റ് ഇഷ്ടികകള്‍ നിരത്തി ഇരുമ്പ് ദഹനപ്പെട്ടിയില്‍. പ്രളയക്കെടുതിക്കിടയില്‍ ഓട്ടന്‍...

സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 2.61 ലക്ഷം പേര്‍; മരണസംഖ്യ 76

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. സംസ്ഥാനത്തുടനീളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 2.61 ലക്ഷം പേര്‍. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് ഇതുവരെ 76 പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. മലപ്പുറം ജില്ലയിലെ കവളപ്പാറയിലും...

ബേക്കല്‍ കോട്ടയുടെ ഭിത്തി തകര്‍ന്നു; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

ഉദുമ: കനത്തമഴയില്‍ കാസര്‍ഗോഡ് ജില്ലയിലെ ചരിത്ര ശേഷിപ്പായ ബേക്കല്‍ കോട്ടയുടെ ഭിത്തി തകര്‍ന്നു. കോട്ടയുടെ പ്രവേശന കവാടത്തിന്റെ കിഴക്കു ഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണ കേന്ദ്രത്തിന്റെ ഭിത്തിയാണ് ഇടിഞ്ഞു വീണത്. ഇതേതുടര്‍ന്ന് ഇതിനു...

ഉറ്റവരും വീടും നഷ്ടപ്പെട്ടിട്ടും ചെറുപുഞ്ചിരിയുമായി ഒരു കൊച്ചു മിടുക്കി; മിസ്‌രിയ ആത്മവിശ്വാസത്തിന്റെ ആള്‍രൂപം

പുത്തുമല: ദുരന്തം മണ്ണിടിച്ചിലിന്റേയും ഉരുള്‍പൊട്ടലിന്റേയും വെള്ളപ്പൊക്കത്തിന്റേയും രൂപത്തില്‍ വന്നപ്പോള്‍ ഉറ്റവരും ഉടയവരും വീടും നഷ്ടപ്പെട്ട് വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരള ജനത. വേര്‍പാടുകള്‍ എന്നും വേദനയാണ് ആ വേദന ഉള്ളിലൊതുക്കി പുറമെ ചിരിക്കാന്‍ കഴിയുന്നത്...

പാസഞ്ചര്‍ ഉള്‍പ്പെടെ ഒമ്പത് ട്രെയിനുകള്‍ റദ്ദാക്കി; റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

കനത്തമഴയും മണ്ണിടിച്ചിലും മൂലം മൂന്ന് പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ ഒന്‍പത് ട്രെയിനുകള്‍ റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ് 1. ഓഖാ-എറണാകുളം എക്സ്പ്രസ് (16337) 2. ബറൗനി-എറണാകുളം രപ്തിസാഗര്‍ എക്സ്പ്രസ് (12521) 3. ഇന്‍ഡോര്‍-തിരുവനന്തപുരം അഹല്യാനഗരി എക്സ്പ്രസ് (22645) 4. കൊച്ചുവേളി-ഹൈദരാബാദ്...

Latest news