27.8 C
Kottayam
Thursday, May 30, 2024

യു.പിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവെച്ച് കൊന്നു; ആക്രമണത്തില്‍ ഗര്‍ഭിണിയായ ഭാര്യയ്ക്ക് പരിക്ക്

Must read

ലക്നൗ: യു.പിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സഹറാന്‍പൂരില്‍ ദൈനിക് ജാഗരണ്‍ പത്രത്തിന്റെ ലേഖകനായ ആശിഷ് ജന്‍വാനിയും സഹോദരന്‍ അശുതോഷുമാണ് കൊല്ലപ്പെട്ടത്. ആശിഷിന്റെ ആറ് മാസം ഗര്‍ഭിണിയായ ഭാര്യയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. മദ്യമാഫിയയാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

മദ്യമാഫിയയില്‍ നിന്ന് ഭീഷണി നേരിടുന്ന പത്രപ്രവര്‍ത്തകനായിരുന്നു ആശിഷ്. ഹിന്ദുസ്ഥാന്‍ സമാചാര്‍ പത്രത്തിന്റെ ലേഖകനായിരുന്ന ഇദ്ദേഹം അടുത്തിടെയാണ് ദൈനിക് ജാഗരണില്‍ ചേര്‍ന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week