28.3 C
Kottayam
Saturday, April 27, 2024

തെറ്റിദ്ധാരണയ്ക്ക് പ്രായശ്ചിത്തം; ഓമനക്കുട്ടന്റെ ക്യാമ്പിലേക്ക് അവശ്യസാധനങ്ങളുമായി ഡി.വൈ.എഫ്.ഐ

Must read

ചേര്‍ത്തല: പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉയര്‍ന്ന ഓമനക്കുട്ടന്റെ ക്യാമ്പിലേയ്ക്ക് അഞ്ച് ടണ്‍ അവശ്യവസ്തുക്കളുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയാണ് സാധനങ്ങള്‍ എത്തിച്ചത്. ക്യാമ്പില്‍ പണം പിരിച്ചുവെന്ന ആരോപണം നേരിട്ട ഓമനക്കുട്ടന്റെ ആത്മാര്‍ത്ഥത തിരിച്ചറിയുന്നുവെന്ന് റവന്യു-ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വി വേണു ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുറുപ്പന്‍കുളങ്ങരയിലെ കണ്ണികാട് ക്യാമ്പിലേക്ക് ദുരിതാശ്വാസ സാധനങ്ങളുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത്. അവശ്യ സാധനങ്ങള്‍ ഒന്നുംതന്നെ എത്താത്തതിനെ തുടര്‍ന്ന് ക്യാമ്പിലെ അന്തേവാസികള്‍ തന്നെ പിരിവിട്ട സാധനങ്ങള്‍ വാങ്ങുകയായിരുന്നു. ഇത്തരത്തില്‍ സാധനങ്ങള്‍ കൊണ്ടുവന്ന ഓട്ടോയ്ക്ക് കാശ് കൊടുക്കാനായിരുന്നു ഓമനക്കുട്ടന്‍ പിരിവ് നടത്തിയത്.

എഴുപത് രൂപ പിരിക്കുന്നതിന്റെ വീഡിയോ എടുത്ത് ദുരുദ്ദേശപരമായി ഷെയര്‍ ചെയ്തത് തെറ്റിദ്ധാരണ പരത്തുകയും ചാനലുകള്‍ വാര്‍ത്തയാക്കുകയും ചെയ്തതോടെ ഓമനക്കുട്ടനെതിരെ കേസെടുക്കുകയും പാര്‍ട്ടി സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. സത്യാവസ്ഥ പുറത്തുവന്നതോടെ ഓമനക്കുട്ടന് എതിരായ നടപടിയില്‍ കടുത്ത പ്രതിഷേധമുണ്ടായി. പാര്‍ട്ടി സസ്പെന്‍ഷന്‍ പിന്‍വലിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെ ഓമനക്കുട്ടനോട് മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ക്യാമ്പിലേക്ക് അവശ്യസാനങ്ങളുമായി ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി എത്തിയത്.

അരി, പലവ്യഞ്ജനം, പായ, ബ്ലീച്ചിങ് പൗഡര്‍ തുടങ്ങിയവയാണ് ഇതിലുള്ളത്. ക്യാമ്പിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളാണ് ആദ്യ ലോഡിലെ സാധനങ്ങള്‍ ഏറ്റുവാങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week