27.9 C
Kottayam
Thursday, May 2, 2024

CATEGORY

Business

ചാലിയത്ത് ചെമ്മീന്‍ ചാകര,വറുതിക്കാലത്ത് കോളടിച്ച് മത്സ്യത്തൊഴിലാളികള്‍

കോഴിക്കാട്: ട്രോളിഗ് നിരോധനകാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി ചെമ്മീന്‍ ചാകര.ചോലിയത്തു നിന്നും മത്സ്യബന്ധനത്തിന് പോയവര്‍ക്കാണ് ചാകര ലഭിച്ചത്. പൂവാലന്‍ ചെമ്മീനാണ് 40 ല്‍ അധികം വള്ളക്കാര്‍ക്ക് ലഭിച്ചത്. 45 ടണ്ണിലധികം ചെമ്മീന്‍ ചാകരയിലൂടെ ലഭിച്ചെന്നാണ് കണക്ക്....

എ.ടി.എം കൗണ്ടര്‍ കാറില്‍ കെട്ടി വലിച്ച് പണം കടത്തി,പട്ടാപ്പകല്‍ അപഹരിച്ചത് 30 ലക്ഷം രൂപ

പൂനെ:എ.ടി.എമ്മുകള്‍ കുത്തിപ്പൊളിച്ചും വ്യാജകാര്‍ഡുകളിട്ടുമൊക്കെ മോഷണം നടത്തുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പൂനയിലെ യെവത്തില്‍ 30 ലക്ഷം രൂപ ഉള്ളിലുണ്ടായിരുന്ന എ.ടി.എം അപ്പാടെ കടത്തുകയാണ് ഒരു കൂട്ടം വിരുതന്‍മാര്‍ ചെയ്തത്. അതും പട്ടാപ്പകല്‍....

പഴകിയ മത്സ്യം ഒഴുകുന്നു, മീന്‍ വിലക്കയറ്റം മുതലെടുക്കാന്‍ കച്ചവടക്കാര്‍

  കൊല്ലം: ട്രോളിംഗ് നിരോധന കാലമെത്തിയതോടെ സംസ്ഥാനത്ത് മീനുകള്‍ക്ക് തീപിടിച്ച വിലയാണ്. മലയാളിയുടെ ഇഷ്ട മീനായ മത്തി ലഭിയ്ക്കണമെങ്കില്‍ കിലോഗ്രാമിന് 240 രൂപ മുതല്‍ 300 രൂപ മുടക്കണം.അയല,കൊഴുവ തുടങ്ങിയ മീനുകളുടെ അവസ്ഥയും വിഭിന്നമല്ല. വിലക്കയറ്റക്കാലം...

സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 320 രൂപ വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വില പവന് 320 വര്‍ധിച്ച് 25,440 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3,180 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും വില കുത്തനെ...

ശബരിമല യുവതീപ്രവേശനം,സ്വകാര്യബില്‍ വെള്ളിയാഴ്ച പാര്‍ലമെണ്ടില്‍

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനത്തിനെതിരെ ലോക്‌സഭയില്‍ സ്വകാര്യബില്‍ അവതരണത്തിന് അനുമതി. കൊല്ലത്തു നിന്നുള്ള എം.പി എന്‍.കെ.പ്രേമചന്ദ്രനാണ് വെള്ളിയാഴ്ച ബില്‍ അവതരിപ്പിയ്ക്കാന്‍ അനുമതി ലഭിച്ചത്.ശബരിമലയിലെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിയ്ക്കാത്ത നിലവിലെ സ്ഥിതി തുടരണമെന്നാണ് ബില്ലിലെ ആവശ്യം.

ഫുള്‍ജാര്‍ വേണ്ട, ഒരു തുള്ളി പോലും.!ഡോക്ടറുടെ കുറിപ്പ്‌

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ് ഫുള്‍ ജാര്‍ സോഡ. അടുത്ത നാള്‍ വരെ ശീതളപാനീയ പ്രേമികളുടെ ഇഷ്ടപാനീയമായ കുലുക്കി സര്‍ബത്തിന്റെ ബോര്‍ഡുകള്‍ മാറി പലയിടത്തും ഫുള്‍ജാര്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.ടിക് ടോക്കിലും ഫേസ് ബുക്കിലുമെല്ലാം...

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; പവന് 24400 രൂപ

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 24400 രൂപയും ഗ്രാമിന് 3050 രൂപയിലുമാണ് വ്യാപാരം തുടരുന്നത്. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം; സെന്‍സെക്‌സ് 135 പോയിന്റ് നഷ്ടത്തില്‍

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 135 പോയിന്റ് നഷ്ടത്തില്‍ 39398ലും നിഫ്റ്റി 33 പോയിന്റ് താഴ്ന്ന് 11810ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 498 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 871ഓഹരികള്‍ നഷ്ടത്തിലുമാണ്. വേദാന്ത,...

എ.ടി.എം സര്‍വ്വീസ് ചാര്‍ജ് കുറയും; ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ആര്‍.ബി.ഐ

എ.ടി.എം ഇടപാടിനുള്ള സര്‍വീസ് ചാര്‍ജ് കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ബാങ്കുകളുമായി ചര്‍ച്ച ചെയ്തശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇന്നു ചേര്‍ന്ന റിസര്‍വ് ബാങ്ക്...

നികുതിയടച്ചാല്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ചായ കുടിയ്ക്കാം

ന്യൂഡല്‍ഹി: രാജ്യത്തെ നികുതി വരുമാനം വര്‍ദ്ധഇപ്പിയ്ക്കാനുള്ള കൊണ്ടു പിടിച്ച നീക്കങ്ങളുമായാണ് ധനകാര്യ മന്ത്രാലയം മുന്നോട്ടു നീങ്ങുന്നത്. ഈ സമയത്ത് അധിക നികുതി അടയ്ക്കുന്ന പൗരന്‍മാര്‍ക്ക് ഒരു പുത്തന്‍ ഓഫറാണ് ഇത്തവണ മന്ത്രാലയം മുന്നോട്ടുവെയ്ക്കുന്നത്.കൂടുതല്‍...

Latest news