BusinessKeralaNewsRECENT POSTS

ചാലിയത്ത് ചെമ്മീന്‍ ചാകര,വറുതിക്കാലത്ത് കോളടിച്ച് മത്സ്യത്തൊഴിലാളികള്‍

കോഴിക്കാട്: ട്രോളിഗ് നിരോധനകാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി ചെമ്മീന്‍ ചാകര.ചോലിയത്തു നിന്നും മത്സ്യബന്ധനത്തിന് പോയവര്‍ക്കാണ് ചാകര ലഭിച്ചത്.

പൂവാലന്‍ ചെമ്മീനാണ് 40 ല്‍ അധികം വള്ളക്കാര്‍ക്ക് ലഭിച്ചത്. 45 ടണ്ണിലധികം ചെമ്മീന്‍ ചാകരയിലൂടെ ലഭിച്ചെന്നാണ് കണക്ക്. വില 180 മുതല്‍ 240 വരെ അമ്പതിനായിരം മുതല്‍ 15 ലക്ഷം രൂപ വരെ ചാകരയിലൂടെ ലഭിച്ച വള്ളക്കാരുണ്ട്.

ചാകരവാര്‍ത്ത പരന്നതോടെ വലിയ ജനത്തിരക്കാണ് ചാലിയത്ത് അനുഭവപ്പെടുന്നത്.ദൂരെ ദിക്കുകളില്‍ നിന്നടക്കം നൂറുകണക്കനാളുകള്‍ ചെമ്മീന്‍ വാങ്ങാനെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button