KeralaNews

കേരളത്തിലെ ഭർത്താക്കന്മാരെ മൊട്ടയടിക്കാൻ ഭാര്യമാര്‍ നിർബന്ധിക്കുന്നു; കാരണമിതാണ്

കൊച്ചി:പൊതുവെ കേരളത്തിൽ ഡിമാൻഡ് ഇല്ലാത്ത ഒന്നാണ് കഷണ്ടി. അതുകൊണ്ട് തന്നെ കഷണ്ടിെയാളിപ്പിക്കാൻ വിഗ്ഗിനും കൃത്രിമ മുടിക്കുമെല്ലാം നല്ല ഡിമാൻഡ് ആണ്. എന്നാൽ, കഷണ്ടിയത്ര നിസാരമല്ല എന്ന തിരിച്ചറിവിലേക്ക് മലയാളികൾ എത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ കഷണ്ടി മറക്കാൻ ഇനി തൊപ്പിയും വിഗ്ഗുമെല്ലാം വച്ച് ഇനി കഷ്ടപ്പെടേണ്ട ആവശ്യമില്ല.

കഷണ്ടിയുള്ള ആളുകളെ ഇഷ്ടപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം കൂടിവരികയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. തലയിൽ മുടിയില്ലാത്തവർ നിഷ്‌കളങ്കന്മാരാണെന്നാണ് അർത്ഥമെന്നാണ് പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ തലയിൽ സമൃദ്ധമായ മുടിയുള്ളവർ പോലും ഇപ്പോൾ മൊട്ടത്തലയന്മാരാവാനാണ് ആഗ്രഹിക്കുന്നത്. ഹെയർ സ്‌റ്റെയിലുകൾ ദിനം പ്രതി മാറിവരുന്ന നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്.

ഹിപ്പി മുടിയും കിളിക്കൂടും പോലീസ് കട്ടും ആർമി കട്ടുമെല്ലാം ഇഷ്ടപ്പെടുന്ന ആൺകുട്ടികളുടെ ട്രൻഡ് ഇപ്പോൾ കഴിഞ്ഞു. ഇതെല്ലാം മാറി തലകൾ മൊട്ടയായി മാറിത്തുടങ്ങി. തലകളിൽ ബഹുവർണങ്ങൾ വിരിഞ്ഞു തുടങ്ങി. കയ്യിലും ശരീരത്തിന്റെ വിവധ ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്ന ടാറ്റൂകൾ ഇപ്പോൾ തലയിലും എത്തിത്തുടങ്ങി.

മുറ്റത്ത് പൂക്കളം ഇട്ടതുപോലെയുള്ള വരകളും പേരുകളും തലകളിലും എത്തിത്തുടങ്ങി. വിദേശ രാജ്യങ്ങളിൽ കാണാറുള്ളതുപോലെ, ആരാധിക്കുന്ന സ്‌പോർട്‌സ് താരത്തിന്റെയോ സിനിമാ താരങ്ങളുടെയുമൊക്കെ മുഖങ്ങൾ തലയിലും കണ്ടു തുടങ്ങി. തലയിലെ മുടി ഗ്ലാമർ ആണെന്ന് ചിന്തിച്ചിരുന്ന കാലത്ത് നിന്നും തലമുടി അഹങ്കാരമാശണന്ന് ചിന്തിക്കുന്ന കാലത്തിലേക്ക് നമ്മൾ എത്തിക്കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker