KeralaNews

കൊവിഡ് മാനദണ്ഡം ലംഘിച്ചു; ജെ.പി നദ്ദക്കെതിരെ തൃശൂരില്‍ കേസെടുത്തു

തൃശൂര്‍: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയ്‌ക്കെതിരെ കേസ്. തൃശൂരിലെ തേക്കിന്‍കാട് മൈതാനിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആള്‍ക്കൂട്ടം സംഘടിപ്പിച്ചതിനാണ് കേസ്. നദ്ദയാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്. എപ്പിഡമിക് ആക്ട് പ്രകാരമാണ് കേസെടുക്കുക.

നദ്ദയ്ക്ക് പുറമെ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന ആയിരം പേര്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കൊവിഡ് മാനദണ്ഡം ലംഘിച്ച് 5,000 പേരാണ് തേക്കിന്‍കാട് മൈതാനിയില്‍ സംഘടിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker