News
ജർമനിയിൽ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറി രണ്ട് മരണം; ഭീകരാക്രമണമെന്ന് സംശയം

ബെര്‍ലിന്‍: കിഴക്കൻ ജർമനിയിലെ മാഗ്ഡെബർഗിലെ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറി ഒരു കുട്ടിയടക്കം രണ്ടുമരണം. 68-ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതിൽ 15 പേരുടെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയ കാർ 400 മീറ്ററോളം ഓടിയാണ് നിന്നത്.ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. 50-കാരനായ ഡോക്ടറാണ് പിടിയിലായത്.
സംഭവം ഭീകരാക്രമണമാണോയെന്ന് സംശയിക്കുന്നതായി പ്രാദേശിക സർക്കാർ വക്താവ് പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രാദേശിക സമയം വൈകീട്ട് ഏഴുമണിയോടെ കറുത്ത ബി.എം.ഡബ്യൂ. കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News