CrimeKeralaNews

ലക്ഷങ്ങളുടെ മയക്കുമരുന്നുമായി എക്സൈസിനെ വെട്ടിച്ച് കടന്നു; ദമ്പതിമാരടക്കം അഞ്ചുപേർ പിടിയിൽ

മലപ്പുറം: കണ്ണൂർ കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുംവിധം കാറോടിച്ചുപോയ ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെയും നാലു കൂട്ടാളികളെയും എക്‌സൈസ് സംഘം പിടികൂടി. 50 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 685 ഗ്രാം മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായാണ് സംഘം അറസ്റ്റിലായത്.

പുളിക്കൽ അരൂരിൽ എട്ടൊന്ന് വീട്ടിൽ ഷെഫീഖ് (32), ഭാര്യ സൗദ (28), പുല്ലിപ്പറമ്പ് ചേലേമ്പ്ര കെ.കെ. ഹൗസിൽ വി.കെ. അഫ്‌നാനുദ്ദീൻ (22), പുളിക്കൽ സിയാംകണ്ടത്ത് പുള്ളിയൻവീട്ടിൽ മുഹമ്മദ് ഷാഹിദ് (28) എന്നിവരാണു പിടിയിലായത്.

മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നാണ് മലപ്പുറം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജികുമാറിന്റെ നേതൃത്വത്തിൽ ഇവരെ അറസ്റ്റുചെയ്തത്.

വെള്ളിയാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റിൽ വാഹനപരിശോധന നടത്തുകയായിരുന്ന അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.കെ. ഷാജി, പ്രിവന്റീവ് ഓഫീസർ ഷാജി അളോക്കൻ എന്നിവരെ കാറുകൊണ്ട് അപായപെടുത്താൻ ശ്രമിച്ചത്. എക്‌സൈസും പോലീസും പിന്തുടർന്നെങ്കിലും കാർ കണ്ടെത്താനായില്ല. എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും കണ്ണൂർ ഡാൻസാഫും ഇരിട്ടി പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച രാത്രിയോടെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നായി വാഹനമോടിച്ച ബേപ്പൂർ സ്വദേശി യാസർ അറഫാത്തും കാറും പിടിയിലായി.

കൂട്ടുപ്രതികളെയും ഇവർ കടത്തിയ മയക്കുമരുന്നും കണ്ടെത്താൻ മലപ്പുറം എക്‌സൈസ് സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. 24 മണിക്കൂറിനകംതന്നെ എക്‌സൈസ് സംഘം പ്രതികളെ വലയിലാക്കി. കെ.എൽ. പത്ത് ഓൺ റോഡ് സ്‌ക്വാഡ് എന്ന പേരിലുള്ള ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്.

എക്‌സൈസ് ഉത്തരമേഖലയിൽ നടത്തിയ ഏറ്റവും വലിയ മെത്താഫിറ്റമിൻ വേട്ടകളിലൊന്നാണിത്. അന്വേഷണസംഘത്തിൽ എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ കൂട്ടുപുഴ എക്‌സൈസ് ചെക്ക്പോസ്റ്റ് ഇൻസ്‌പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, കണ്ണൂർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ കെ. പ്രദീപ്‌കുമാർ, സി.ഇ.ഒ.മാരായ സച്ചിൻദാസ്, നിതിൻ ചോമാരി എന്നിവരും പോലീസ് എസ്.ഐ. സനീഷ്, ഉദ്യോഗസ്ഥരായ അനൂപ്, ഷിജോയ്, ഷൗക്കത്തലി, നിജീഷ് എന്നിവരുമുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker