24.6 C
Kottayam
Friday, June 5, 2026

പ്രകൃതിയ്ക്ക് കാവല്‍!വിവാഹത്തിന് മുമ്പ് ആനന്ദ് അംബാനിയുടെ പുതിയ പദ്ധതി; അംബാനി കുടുംബത്തിന് കൈയ്യടി

Must read

മുംബൈ: ആനന്ദ് അംബാനി പ്രീ വെഡ്ഡിംഗ് കഴിഞ്ഞ് വിവാഹത്തിന് തയ്യാറെടുത്ത് നില്‍ക്കുകയാണ്. എന്നാല്‍ അതിന് മുമ്പ് അംബാനി കുടുംബത്തില്‍ നിന്ന് വലിയൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആ ഘോഷിച്ചതിന് പിന്നാലെ ആനന്ദ് അംബാനി പുതിയൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രകൃതിയെ സംരക്ഷിക്കുന്ന സംരംഭമാണിത്.

ആനന്ദ് അംബാനി ആരംഭിച്ച വന്ദര എന്ന വന്യമൃഗങ്ങള്‍ക്കും പ്രകൃതി സംരക്ഷണത്തിനും വേണ്ടിയുള്ള സംരംഭം പുതിയൊരു ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്. വീഡിയോ ക്യാമ്പയിനാണിത്.

ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണ്‍, ഭൂമി പെഡ്‌നേക്കര്‍, ജാന്‍വി കപൂര്‍, വരുണ്‍ ശര്‍മ, കുശ കപില്‍, ക്രിക്കറ്ററായ കെഎല്‍ രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് പ്രകൃതി സംരക്ഷണത്തിന് അവബോധം ഒരുക്കുകയാണ്. ഇതിനോടകം ഈ വീഡിയോ വലിയ അഭിനനന്ദനാണ് അംബാനി കുടുംബത്തിന് നല്‍കിയിരിക്കുന്നത്.

തുടക്കമിട്ടിരിക്കുന്നത്. പ്രകൃതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയാണ് അദ്ദേഹം വീഡിയോയില്‍ ഉന്നയിക്കുന്നത്. പുതിയ മാര്‍ഗങ്ങള്‍ പ്രകൃതി സംരക്ഷണത്തിനായി തിരഞ്ഞെടുക്കണമെന്ന് വീഡിയോയില്‍ സെലിബ്രിറ്റികള്‍ ആവശ്യപ്പെടുന്നുണ്ട്.

- Advertisement -

ഇനി മുതല്‍ പുറത്തുപോകുമ്പോള്‍ ബാഗില്‍ സ്വന്തം വെള്ളക്കുപ്പി കരുതണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. അതിലൂടെ പുറത്ത് നിന്ന് വെള്ളം വാങ്ങേണ്ട ആവശ്യം ഇല്ലാതാക്കാം. അതിലൂടെ പ്ലാസ്റ്റിക് പുറത്തേക്ക് വലിച്ചെറിയുന്നതും ഒഴിവാാക്കാനാവും. അതുപോലെ വൃക്ഷതൈകള്‍ വെച്ച് പിടിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

- Advertisement -

യാത്രകള്‍ക്കായി ഇനി മുതല്‍ കാറുകള്‍ക്ക് പകരം ബൈക്കുകള്‍ ഉപയോഗിക്കണമെന്നും സെലിബ്രിറ്റികള്‍ അഭ്യര്‍ഥിക്കുന്നുണ്ട്. ഒരു ഇന്‍സ്റ്റഗ്രാം ഫില്‍റ്ററും വന്ദര ലോഞ്ച് ചെയ്തിട്ടുണ്ട്. അതിനൊപ്പം ബാഡ്ജും ഉണ്ട്.

ഹാഷ്ടാഗിയി ഐആംഎ വന്ദാരിയില്‍ എന്ന പ്രതിജ്ഞ എടുക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിനൊപ്പം തന്നെ ജാംനഗറിലെ വന്ദരയുടെ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ചുറ്റും 5000 വൃക്ഷത്തൈകളും വെച്ച് പിടിപ്പിക്കും. വര്‍ഷത്തില്‍ പത്ത് ലക്ഷം വൃക്ഷത്തൈകളാണ് വെച്ച് പിടിപ്പിക്കുകയെന്ന് വന്ദര ഉറപ്പ് നല്‍കുന്നു.

നേരത്തെ ആനന്ദ് അംബാനിയുടെ രണ്ടാം പ്രീ വെഡ്ഡിംഗും ഇതുപോലെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിഥികള്‍ക്കായി വലിയ സമ്മാനങ്ങളാണ് അംബാനി കുടുംബം നല്‍കിയത്. ഇതാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇറ്റലിയില്‍ ക്രൂയിസ് ഷിപ്പിലായിരുന്നു രണ്ടാം പ്രീവെഡ്ഡിംഗ് നടന്നത്. നിരവധി സമ്മാനങ്ങളും അംബാനി കുടുംബം അതിഥികള്‍ക്കായി നല്‍കിയിരുന്നു.

- Advertisement -

എല്ലാ അതിഥികള്‍ക്കും ഇറ്റലിയിലെത്താന്‍ പ്രത്യേക വിമാനങ്ങളും ഒരുക്കിയിരുന്നു. മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു ചടങ്ങ് നല്‍കിയത്. തെലങ്കാനയിലെ കരീംനഗറില്‍ ഉണ്ടാക്കിയ വെള്ളിയില്‍ നിര്‍മിച്ച ആഭരണങ്ങളാണ് അതിഥികള്‍ക്ക് അംബാനി കുടുംബം സമ്മാനമായി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week