Home-bannerInternational
കൊറോണ മരണത്തില്‍ ഇറ്റലിയെ മറികടന്ന് ബ്രിട്ടന്‍; മരണസംഖ്യ 32,000 കടന്നു
ലണ്ടന്‍: കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് ബ്രിട്ടന്‍. യുകെയില്‍ മരണ സംഖ്യ 32,000 കടന്നു. കൊവിഡ് ഏറ്റവും തീവ്രമായി ബാധിച്ച ഇറ്റലിയില്‍ ഇതുവരെ 29,079 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
ഇതോടെ യൂറോപ്പില്‍ കൊവിഡ് മൂലം ഏറ്റവും കൂടുതല്‍ മരണം ബ്രിട്ടനിലായി. രാജ്യത്തെ ബാധിച്ച വലിയ ദുരന്തമാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് പറഞ്ഞു. ഈ രീതിയില്‍ മുന്‍പ് ഇതുപോലൊന്ന് കണ്ടിട്ടില്ലെന്ന് റാബ് കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News